ആലപ്പുഴ: പാണ്ടനാട് പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ഗുരുതര പരിക്കേറ്റിട്ടും നിരവധി പേരുടെ ജീവൻ രക്ഷിച്ച മത്സ്യത്തൊഴിലാളി രത്നാകരന് ഓൾകേരള ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ) സംസ്ഥാന കമ്മിറ്റി ഒരു ലക്ഷം രൂപ ധനസഹായം നല്കി. രത്നാകരൻ ഇപ്പോഴും ചികിത്സയിലാണ്. എഐബിഇഎ സംസ്ഥാന സെക്രട്ടറി സി.ഡി. ജോണ്‍, ഡെപ്യൂട്ടി സെക്രട്ടറി മാത്യു ജോർജ്, ട്രഷറർ പി. ജയപ്രകാശ് എന്നിവർ രത്നാകരന്റെ വീട്ടിലെത്തി ധനസഹായം കൈമാറി.
വൈസ്പ്രസിഡന്റ് എം.എം. അൻസാരി, അസി. സെക്രട്ടറി സി. അനന്തകൃഷ്ണൻ, ആലപ്പുഴ ജില്ല സെക്രട്ടറി വി.എസ്. അനിൽകുമാർ, കൊല്ലം ജില്ല സെക്രട്ടറി ഷാജി എന്നിവർ പ്രസംഗിച്ചു. കെ. രാജീവൻ, കെ.എൻ. നിസാർ അഹമ്മദ്, പി.ജി. ജ്യോതിഷ് കുമാർ, സാബു ജോസഫ്, എസ്. പ്രവീണ്‍കുമാർ, എസ്. സുരേഷ് എന്നിവർ പങ്കെടുത്തു.
രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ മത്സ്യത്തൊഴിലാളിക്കു ധനസഹായം നല്കി
10:39 PM Nov 09, 2018 | Deepika.com