മ​ഹി​ളാ മ​ന്ദി​ര​ത്തി​ലെ അ​ന്തേ​വാ​സി മ​രി​ച്ചു

10:12 PM Nov 08, 2018 | Deepika.com
ആ​ല​പ്പു​ഴ: ക​ള​ത്തി​ൽ​പ​റ​ന്പ്, മു​ട്ട​ത്തു​പ​ള്ളി, ചേ​ർ​ത്ത​ല എ​ന്ന മേ​ൽ​വി​ലാ​സ​ത്തി​ലു​ള്ള ആ​ല​പ്പു​ഴ മ​ഹി​ള മ​ന്ദി​ര​ത്തി​ലെ അ​ന്തേ​വാ​സി​യാ​യി​രു​ന്ന മോ​ളി വ​ർ​ഗീ​സ് (56) നി​ര്യാ​ത​യാ​യി. ബ​ന്ധു​മി​ത്രാ​ദി​ക​ൾ സൂ​പ്ര​ണ്ട്, മ​ഹി​ളാ​മ​ന്ദി​രം ആ​ല​പ്പു​ഴ, ഫോ​ണ്‍: 2251232, 9447231307 എ​ന്ന വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടു​ക.

അ​ഖി​ല കേ​ര​ള പ്ര​സം​ഗ മ​ത്സ​രം

ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം ബി​എ​സ്എം​എം ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്തി​ന് ബി​ഷ​പ് മ​ങ്കു​ഴി​ക്ക​രി സ്മാ​ര​ക അ​ഖി​ല കേ​ര​ള പ്ര​സം​ഗ മ​ത്സ​രം ന​ട​ത്തും. ത​ണ്ണീ​ർ​മു​ക്കം തി​രു​ര​ക്ത ദേ​വാ​ല​യ​ത്തി​ലെ ബി​ഷ​പ് മ​ങ്കു​ഴി​ക്ക​രി ഹാ​ളി​ൽ രാ​വി​ലെ പ​ത്തി​ന് ത​ണ്ണീ​ർ​മു​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ജ്യോ​തി​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​രീ​ഷ് ഫാ​മി​ലി യൂ​ണി​യ​ൻ വൈ​സ്ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി മാ​ത്യു മ​ണ്ണാ​ന്പ​ത്ത്, വ​ർ​ഗീ​സ് ത​കി​ടി​പ്പു​റം, ജോ​ണ്‍​സ​ണ്‍ പ​റ​ന്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഫാ. ​ജോ​സ​ഫ് ഡി. ​പ്ലാ​ക്ക​ൽ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം ന​ട​ത്തും. ആ​ദ്യ മൂ​ന്നു സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 5001, 3001, 2001 രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് സ​മ്മാ​നം. 18നും 35​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​ർ​ക്ക് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. മ​ത്സ​രാ​ർ​ഥി​ക​ൾ രാ​വി​ലെ ഒ​ന്പ​തി​ന് എ​ത്തി​ച്ചേ​ര​ണം.