വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ തൊ​ഴി​ൽ സം​ര​ക്ഷി​ക്ക​ണം

10:05 PM Nov 08, 2018 | Deepika.com
തൊ​ടു​പു​ഴ: മു​നി​സി​പ്പാ​ലി​റ്റി​യി​ൽ വ​ഴി​യോ​ര ക​ച്ച​വ​ടം ന​ട​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തി​വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ സം​ര​ക്ഷി​ക്കു​ന്ന​തി​ന് അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ഐ​എ​ൻ​ടി​യു​സി തൊ​ടു​പു​ഴ റീ​ജ​ണ​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ 172 അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ത്തു​ന്ന​താ​യി കൗ​ണ്‍​സി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​ത് പൊ​ളി​ക്കു​ന്ന​തി​ന് കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ക്കാ​തെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി ശി​ക്ഷാ​ർ​ഹ​മാ​ണ്. യോ​ഗ​ത്തി​ൽ ഐ​എ​ൻ​ടി​യു​സി റീ​ജ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​എ​സ്. സി​ദ്ധാ​ർ​ഥ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി എം.​കെ. ഷാ​ഹു​ൽ ഹ​മീ​ദ്, താ​ലൂ​ക്ക് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ആ​ൽബ​ർ​ട്ട് ജോ​സ്, ബെ​ന്നി വെ​ട്ടി​മ​റ്റം, ജോ​ർ​ജ് താ​ന്നി​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.