ക​ട​നാ​ട്ടി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റി​ന് എതിരെ​യും അ​വി​ശ്വാ​സം

09:53 PM Nov 08, 2018 | Deepika.com
കടനാട്: കോ​ണ്‍​ഗ്ര​സ് അം​ഗ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ ഇ​ട​തു​പ​ക്ഷം ഭ​ര​ണം പി​ടി​ച്ച ക​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം അം​ഗ​മാ​യ വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​തി​രെ​യും അ​വി​ശ്വാ​സ​പ്ര​മേ​യം. പ്ര​സി​ഡ​ന്‍റു​സ്ഥാ​നം പി​ടി​ച്ചെ​ടു​ത്ത ഇ​ട​തു​പ​ക്ഷ​മാ​ണ് അ​വി​ശ്വാ​സ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. മൂ​ന്നാം വാ​ര്‍​ഡം​ഗം ട്രീ​സ​മ്മ തോ​മ​സാ​ണു നി​ല​വി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്.
ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​ട​തു​പ​ക്ഷ അം​ഗ​മാ​യ ജ​യ്‌​സ​ണ്‍ പു​ത്ത​ന്‍​ക​ണ്ടം പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. കൂ​റു​മാ​റി​യ കോ​ണ്‍​ഗ്ര​സ് അം​ഗം ഉ​ള്‍​പ്പെടെ ഇ​ട​ത് മു​ന്ന​ണി​ക്ക് എ​ട്ടം​ഗ​ങ്ങ​ളും യു​ഡി​എ​ഫി​ന് ആ​റം​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്. ഒ​രു​മാ​സം മു​മ്പ് ഇ​ട​തു​പ​ക്ഷം അ​വ​ത​രി​പ്പി​ച്ച അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ കോ​ണ്‍​ഗ്ര​സ് അം​ഗം റെ​ജി​മോ​ന്‍ ക​രി​മ്പാ​നി പി​ന്തു​ണ​ച്ച​തോ​ടെ​യാ​ണ് ക​ട​നാ​ട്ടി​ല്‍ ഭ​ര​ണ​മാ​റ്റ​ത്തി​ന് ക​ള​മൊ​രു​ങ്ങി​യ​ത്. അ​ധി​കാ​ര​മേ​റ്റ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​തി​രെ അ​വി​ശ്വാ​സ​ത്തി​ന് നോ​ട്ടീ‌​സ് ന​ല്‍​കു​ക​യാ​യി​രുന്നു.