പുൽപ്പള്ളി: മലങ്കര ഓർത്തഡോക്സ് സഭയിൽ വടക്കിന്റെ പരുമലയായി പ്രഖ്യാപിക്കപ്പെട്ട പുൽപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ 116-മത് ഓർമ്മപ്പെരുന്നാൾ എട്ട് മുതൽ 10 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എട്ടിന് രാവിലെ പ്രഭാത നമസ്കാരം, വിശുദ്ധ മുന്നിൻമേൽ കുർബാന മാത്യൂസ് കോർ എപ്പിസ്കോപ്പ. പെരുന്നാൾ കൊടിയേറ്റ്, വൈകുന്നേരം 6.30ന് സസ്യ നമസ്കാരം, മരകാവ് വിശുദ്ധ ഗീവർഗീസ് സഹദായുടെ കുരിശടിയിൽ ധ്യാനപ്രസംഗം, സമർപ്പണ പ്രാർത്ഥന, ആശിർവാദം, നേർച്ചഭക്ഷണം. ഒന്പതിന് രാവിലെ ഏഴിന് പ്രഭാത നമസ്കാരം, 7.30 ന് വിശുദ്ധ കുർബാന-ഫാ.ജോർജ് പാട്ടുപാളയിൽ. വൈകുന്നേരം ആറിന് സന്ധ്യ നമസ്കാരം, പ്രസംഗം-ഫാ.സെറാ പോൾ, പ്രദക്ഷിണം, പരിശുദ്ധ പരുമല കുരിശടിയിൽ ധൂപ പ്രാർത്ഥന, ആശിർവാദം നേർച്ചഭക്ഷണം. സമാപന ദിനമായ 10 ന് രാവിലെ എട്ടിന് പ്രഭാത നമസ്കാരം, ഒന്പതിന് മൂന്നിൽ മേൽ കുർബാന-ഫാ. സെറാ പോൾ, ഫാ.സഞ്ചു എൻ. ജോസ്, ഫാ. അജി ഏബ്രഹാം എന്നിവർ കാർമ്മികത്വം വഹിക്കും. പ്രസംഗം, മധ്യസ്ഥ പ്രാർത്ഥന.
11ന് സഹായ വിതരണം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലിപ് കുമാർ ഉദ്ഘാടനം ചെയ്യും. സ്നേഹസ്പർശം ചികിത്സാ സഹായ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് നിർവഹിക്കും. ഗ്രിഗോറിയൻ കോംപ്ലക്സ് നിർമ്മാണ നിധി സ്വീകരിക്കൽ. തുടർന്ന് പരുമല കുരിശടിയിലേക്ക് പ്രദിക്ഷിണം, ആശിർവാദം, നേർച്ചഭക്ഷണം. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ഫാ.സിജു കുര്യാക്കോസ് പെരിശേരിൽ, ട്രസ്റ്റി ബാബു ചായ്ക്കക്കുടിയിൽ, സെക്രട്ടറി ബാബു തിണ്ടിയത്ത്, പെരുന്നാൾ കണ്വീനർമാരായ ബാബു മാക്കിയാൽ, വർഗിസ് മറ്റമന, സജി മൈലാംഞ്ചേരിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ
11:52 PM Nov 05, 2018 | Deepika.com