നടവയൽ: കക്കോടൻ ബ്ലോക്കിൽ കാട്ടാനശല്യം തുടർക്കഥയായി. രാത്രി കൃഷിയിടങ്ങളിൽ മേയുന്ന കാട്ടാനകൾ വൻ വിളനാശമാണ് വരുത്തുന്നത്. കഴിഞ്ഞ ദിവസം നിരവധി തെങ്ങും വാഴയും ആനകൾ നശിപ്പിച്ചു. കക്കോടൻ ബ്ലോക്കിലെ കൃഷിയിടങ്ങൾ സന്ദർശിച്ച ഐ.സി. ബാലകൃഷ്ണൻ എംഎൽഎ കാട്ടാനശല്യം പരിഹരിക്കുന്നതിനു ഇടപെടുമെന്നു കർഷകർക്കു ഉറപ്പു നൽകി. കഴിഞ്ഞ ദിവസം കേണിച്ചിറ എടക്കാട് പ്രദേശത്തും കാട്ടാനകൾ കൃഷിനാശം വരുത്തി.
ക്യാന്പ് ഇന്ന്
കൽപ്പറ്റ: എസ്വൈഎസ് സംസ്ഥാന കമ്മിറ്റി തയാറാക്കിയ ആറുമാസത്തെ കർമ്മ പദ്ധതിയുടെ ചർച്ചക്ക് വേണ്ടി ജില്ലാ എക്സിക്യുട്ടീവ് ക്യാന്പ് ഇന്ന് രാവിലെ 10മുതൽ വൈകുന്നേരം മൂന്ന് വരെ മാനന്തവാടി പാണ്ടിക്കടവ് ക്രസന്റ് അക്കാദമിയിൽ നടക്കും.
ജില്ലാ ട്രഷറർ ഇബ്രാഹിം ഫൈസി വാളാട് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാൽ അധ്യക്ഷത വഹിക്കും. ജാബിർ ഹുദവി തുക്കരിപ്പൂർ, ഷാജു ശമീർ അസ്ഹരി എന്നിവർ വിഷയവതരിപ്പിക്കും.
ജില്ലാ വർക്കിംഗ് സെക്രട്ടറി കെ.എ. നാസർ മൗലവി കർമ്മ പദ്ധതി അവതരിപ്പിക്കും. ജില്ലാ പ്രവർത്തക സമിതിയംഗങ്ങൾ, മേഖലാ ഭാരവാഹികൾ, ആമില ജില്ലാ സമിതിയംഗങ്ങൾ, മേഖലാ റഈസുമാർ എന്നിവരാണ് ക്യാന്പിൽ പങ്കെടുക്കുന്നത്.
കക്കോടൻ ബ്ലോക്കിൽ കാട്ടാനശല്യം തുടർക്കഥയായി
11:51 PM Nov 05, 2018 | Deepika.com