മാനന്തവാടി: സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ ഇന്ന് മുതൽ ഡിസംബർ ഏഴ് വരെ ആചരിക്കുന്ന നബിദിന ക്യാന്പയിന്റെ ഭാഗമായി മുഹമ്മദ്നബി(സ) അനുപമ വ്യക്തിത്വം എന്ന പ്രമേയത്തിൽ നടക്കുന്ന ജില്ലാ മീലാദ് വിളംബര റാലി ഇന്ന് മാനന്തവാടിയിൽ നടക്കും.
അസ്വർ നിസ്ക്കാരാന്തരം പാണ്ടികടവ് ജുമാമസ്ജിദ് പരിസരത്ത് നിന്നും മീലാദ് വിളംബര റാലി ആരംഭിക്കും. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ജില്ലാ നേതാക്കൾ, സ്വാഗത സംഘം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകുന്ന മീലാദ് വിളംബര റാലി മാനന്തവാടി നഗരം ചുറ്റി ഗാന്ധി പാർക്കിൽ പൊതു സമ്മേളനത്തോടെ സമാപിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജില്ലാ പ്രസിഡന്റ് കെ.ടി. ഹംസ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും.
ജാബിർ ഹുദവി തൃക്കരിപ്പൂർ പ്രഭാഷണം നടത്തും. സമസ്ത കേന്ദ്ര മുശാവറ മെംബർ വി. മൂസക്കോയ മുസ്ലിയാർ, എസ്. മുഹമ്മദ് ദാരിമി, എം. ഹസൻ മുസ്ലിയാർ, പിണങ്ങോട് അബൂബക്കർ സാഹിബ്, പി.സി. ഇബ്രാഹീം ഹാജി, ഷൗക്കത്തലി മൗലവി വെള്ളമുണ്ട, എം.എം. ഇന്പിച്ചിക്കോയ മുസ്ലിയാർ, അഷ്റഫ് ഫൈസി പനമരം, ഇബ്രാഹീം മാസ്റ്റർ കൂളിവയൽ, എം.എം. ബഷീർ, മൊയ്തീൻ കുട്ടി യമാനി, അയ്യൂബ് മുട്ടിൽ തുടങ്ങിയവർ പ്രസംഗിക്കും.
എസ്വൈഎസ് വിളംബര റാലി ഇന്ന് മാനന്തവാടിയിൽ
11:51 PM Nov 05, 2018 | Deepika.com