ഗൂഡല്ലൂർ: കേരളത്തിൽ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതിനെത്തുടർന്ന് കേരള-തമിഴ്നാട് അതിർത്തിയിൽ പരിശോധന നടത്തി. നീലഗിരി എസ്പി ഷണ്മുഖ പ്രിയയുടെ ഉത്തരവ് പ്രകാരമാണ് തമിഴ്നാട് ദൗത്യസേന പരിശോധന നടത്തിയത്.
തോക്കേന്തിയ പോലീസുകാരാണ് പരിശോധന നടത്തിയത്. മഞ്ചൂർ വനമേഖലയിലെ അപ്പർഭവാനി, കോരകുന്ദ, മുള്ളി, കിണ്ണകോരൈ തുടങ്ങിയ ഗ്രാമങ്ങളിലാണ് പരിശോധന നടത്തിയത്. ആദിവാസി ഗ്രാമങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വനമേഖലയോട് ചേർന്ന് സ്ഥിതിചെയ്യുന്നതാണ് മഞ്ചൂർ മേഖല.
മാവോയിസ്റ്റ് ഭീഷണി: മഞ്ചൂർ വനമേഖലയിൽ പരിശോധന നടത്തി
11:51 PM Nov 05, 2018 | Deepika.com