വൈക്കം: നഗരസഭ അയ്യർകുളങ്ങര സാക്ഷരതാ തുടർ വിദ്യാകേന്ദ്രത്തിൽ സംസ്ഥാന സാക്ഷരതാ മിഷൻ നടത്തിയ അക്ഷരലക്ഷം പരീക്ഷ എഴുതിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സാക്ഷരതാ സമിതി അംഗം പൊന്നമ്മ ഉദ്ഘാടനം ചെയ്തു.
സിഡിഎസ് മെന്പർ വിജയകുമാരി അധ്യക്ഷത വഹിച്ചു. പ്രേരക് ഉഷാകുമാരി, കെ. എൻ. ഷീല, എസ്. ശശിധരൻ. നിഷാ അജി, ലൂസി സണ്ണി എന്നിവർ പ്രസംഗിച്ചു.
നാമജപഘോഷയാത്ര നടത്തി
കല്ലറ: 395-ാം നന്പർ എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ നാമജപഘോഷയാത്ര നടത്തി. കരയോഗം മന്ദിരാങ്കണത്തിൽ നിന്നു കല്ലറക്കാവ് ക്ഷേത്ര സന്നിധിയിലേക്കാണ് ഘോഷയാത്ര നടത്തിയത്. കരയോഗം പ്രസിഡന്റ് ടി.ആർ. ശിവശങ്കരപിള്ള ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി ടി.പി. പ്രണീത്കുമാർ, പി.ചന്ദ്രമോഹനൻ, സൂരജ് ഗോപി, അരവിന്ദ് ശങ്കർ, വി.ഡി. ഷാജി, ചന്ദ്രശേഖരൻ നായർ, എൻ.രവികുമാർ, ഹേമലത തുടങ്ങിയവർ നേതൃത്വം നൽകി.
അക്ഷരലക്ഷം പരീക്ഷ എഴുതിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
11:27 PM Nov 05, 2018 | Deepika.com