വൈക്കം: ജില്ലാ പഞ്ചായത്ത് തലയാഴം ഡിവിഷനിൽ വിവിധ വികസന പ്രവൃത്തികൾക്ക് ഭരണാനുമതി ആയതായി ജില്ലാ പഞ്ചായത്ത് അംഗം കെ.കെ. രഞ്ജിത്ത് അറിയിച്ചു. വിവിധ മേഖലകളിലാണ് വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
ഉത്പാദന മേഖലയിൽ വെച്ചൂർ പഞ്ചായത്തിൽ അരികുപുറം പാടശേഖരം, പൂവത്തിക്കരി പാടശേഖരം, അഞ്ചൊടി പാടശേഷരം, അയ്യനാടൻ പുത്തൻകരി പാടശേഖരം, കല്ലറ പഞ്ചായത്തിൽ കോലത്തുകരി പാടശേഖരം, മുണ്ടാർ കോളനി പാടശേഖരം എന്നിവയ്ക്ക് പത്തുലക്ഷം വീതവും, വെച്ചൂർ മറ്റം കാട്ടാളത്ത് കരി പാടശേഖരത്തിന് 15 ലക്ഷവും ഉൾപ്പെടെ ആകെ 75 ലക്ഷം രൂപ അനുവദിച്ചു. വിദ്യാഭ്യാസ മേഖലയിൽ ടി.വി പുരം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഗേൾ ഫ്രണ്ട്ലി ടോയ്ലറ്റ് ആൻഡ് റെസ്റ്റ് റൂം ഏഴു ലക്ഷം, മൂത്തേടത്തുകാവ് എസ്എൻഡിപി സ്കൂളിൽ മോഡേണ് ടോയ്ലറ്റ് ഏഴു ലക്ഷം, നീണ്ടൂർ എസ്കെവി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഗേൾ ഫ്രണ്ട്ലി ടോയ്ലറ്റ് ആൻഡ് റെസ്റ്റ് റൂം ഏഴു ലക്ഷം, നീണ്ടൂർ ഓണംതുരുത്ത് ഗവണ്മെന്റ് എൽപി സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം മൂന്നു ലക്ഷം, കല്ലറ പെരുംതുരുത്ത് എസ്കെവി സ്കൂൾ നവീകരണത്തിന് അഞ്ചു ലക്ഷം, വെച്ചൂർ മുപ്രപ്പള്ളി അങ്കണവാടി കെട്ടിട പൂർത്തീകരണം മൂന്നു ലക്ഷം, ചെമ്മനത്തുകര ഗവണ്മെന്റ് യുപി സ്കൂളിൽ സ്റ്റേജ് നിർമാണം 10 ലക്ഷം, പള്ളിപ്രത്തുശരി സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം മൂന്നു ലക്ഷം, ടി.വി. പുരം ഗവണ്മന്റ് എൽപി സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം നാലു ലക്ഷം, കൊതവറ ഗവണ്മെന്റ് എൽപി സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം രണ്ടു ലക്ഷം, തോട്ടകം ഗവണ്മെന്റ് എൽപി സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം മൂന്നു ലക്ഷം, വെച്ചൂർ പുത്തൻപാലം ഗവണ്മെന്റ് ഹൈസ്കൂളിൽ കെട്ടിടനവീകരണം അഞ്ചു ലക്ഷം, ഗേൾ ഫ്രണ്ട്ലി ടോയ്ലറ്റ് ആൻഡ് റെസ്റ്റ് റൂം ഏഴു ലക്ഷം, വിവിധ സ്കൂളുകളിൽ ബാൻഡ് സെറ്റിന് നാലു ലക്ഷം, കുടവെച്ചൂർ ഗവണ്മെന്റ് ദേവീവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ കെട്ടിട നവീകരണം ഏഴു ലക്ഷം, വിവിധ സ്കൂളുകളിൽ ഫർണിച്ചർ വാങ്ങുന്നതിന് 4.5 ലക്ഷം രൂപ എന്നിവയാണ് ഭരണാനുമതി ലഭിച്ച പ്രവൃത്തികൾ.
പശ്ചാത്തല മേഖലയിൽ തലയാഴം പഞ്ചായത്തിൽ ചെറുപുന്നചുവട്-കൊതവറ റോഡ് 16.5 ലക്ഷം, നീണ്ടുർ പഞ്ചായത്തിൽ കുരുശുപള്ളി-ചർച്ച് റോഡ് 10 ലക്ഷം, കല്ലറ പഞ്ചായത്തിൽ മങ്ങാട്ടുപടി-വാലേപടി റോഡ് എട്ടു ലക്ഷം, നെട്യത്തറ -പാറോൽ റോഡ് നിർമാണം 50 ലക്ഷം (ബഹു വർഷം), വെച്ചൂർ പഞ്ചായത്തിൽ അംബികാ മാർക്കറ്റ്-വേരുവള്ളി റോഡ് ഒന്പതു ലക്ഷം, ചിരട്ടേപ്പറന്പ് കോളനി ഓട നിർമാണം 10 ലക്ഷം, ടി.വി.പുരം പഞ്ചായത്തിൽ ഐഎച്ച്ഡിപി കോളനി നവീകരണം അഞ്ചു ലക്ഷം രൂപ എന്നിങ്ങനെയാണ് ഭരണാനുമതി ലഭിച്ചത്. പരന്പരാഗത തൊഴിൽ മേഖലയിൽ കയർ, തഴപ്പായ, മണ്പാത്ര നിർമാണത്തിന് സഹായം 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
തലയാഴം പഞ്ചായത്ത് ഒന്നാം വാർഡിൽ അട്ടാറ ചെറുപള്ളി റോഡ്, 15-ാം വാർഡിൽ അന്പാനപ്പള്ളി റോഡ്, ഓണംതുരുത്ത്-ചക്കാലപ്പറന്പ് റോഡ്, തിരുമംഗലം മുടാട്ട ടാങ്ക് റോഡ്, തിരുമംഗലം ശങ്കരവിലാസം റോഡ്, നീണ്ടൂർ പഞ്ചായത്ത് ഏഴാം വാർഡിൽ വഴിപ്പറന്പ്-വട്ടക്കുന്ന് റോഡ്, പുല്ലാട്ട് റോഡ് എന്നിവിടങ്ങളിൽ സ്ട്രീറ്റ് ലൈൻ വലിക്കുന്നതിനും എക്സ്റ്റൻഷനുമായി അഞ്ചു ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. നീണ്ടുർ പഞ്ചായത്ത് രണ്ടാം വാർഡിൽ ഹോമിയോ ആശുപത്രി-പാറേപ്പള്ളി റോഡിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് 1.5 ലക്ഷം, ഓണം തുരുത്ത് പ്രൈമറി ഹെൽത്ത് സെന്റർ അരവിന്ദവേലി റോഡിൽ പൈപ്പ് ലൈൻ (പട്ടർമഠം കുടിവെള്ള പദ്ധതി) രണ്ടു ലക്ഷം, തലയാഴം പഞ്ചായത്ത് മൂന്നാം വാർഡിൽ ചേന്തുരത്ത് ഭാഗത്ത് പൈപ്പ് ലൈൻ 50,000, നാലാം വാർഡിൽ തൈകയ്ക്കൽ പള്ളിപ്രത്തുശേരി റോഡിൽ പൈപ്പ് ലൈൻ 50,000, അഞ്ചാം വാർഡിൽ യക്ഷിയന്പലം ഭാഗത്ത് പൈപ്പ് ലൈൻ 50,000, എൻഎസ്എസ് സ്കൂളിനു കിഴക്കുവശം പനത്തറ തോപ്പിൽ റോഡിൽ പൈപ്പ് ലൈൻ ഒരു ലക്ഷം, ആറാം വാർഡിൽ തുന്പൻത്തറ ഈട്ടാത്തറ റോഡിൽ പൈപ്പ് ലൈൻ (കുരുന്നക്കട ഭാഗം) ഒരു ലക്ഷം, ഒൻപതാം വാർഡിൽ കല്ലിത്തറ ഭാഗത്ത് പൈപ്പ് ലൈൻ 50,000, 13-ാം വാർഡിൽ കൊതവറ കരയിൽ കരിവേലികടവ് റോഡിൽ പൈപ്പ് ലൈൻ 50,000, 14-ാം വാർഡിൽ കൊതവറ-തുരുത്തിപള്ളി റോഡിൽ ഇടഉല്ലല ഭാഗത്ത് പൈപ്പ് ലൈൻ സ്ഥാപിക്കാൻ 50,000 രൂപ എന്നീ പദ്ധതികൾക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ പദ്ധതിയിലും ഈ വർഷത്തെ പദ്ധതിയിലും ഉൾപ്പെട്ട മുണ്ടാറിന് 1.10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ ടിവി പുരം പഞ്ചായത്തിൽ ആധുനിക നിലവാരത്തിലുള്ള വയോജന വിനോദ വിശ്രമകേന്ദ്രത്തിന് ബഹുവർഷ പദ്ധതിയായി 50 ലക്ഷം, വെച്ചൂർ പഞ്ചായത്ത് 11-ാം വാർഡിൽ വയോജന കേന്ദ്രത്തിന് 10 ലക്ഷം, വൈക്കം താലൂക്ക് ആശുപത്രിയിൽ ആധുനിക ശുചിത്വ സമുച്ചയത്തിന് 30 ലക്ഷം രൂപ എന്നിവയാണ് ഭരണാനുമതി ലഭിച്ച മറ്റു പ്രവർത്തികൾ.
തലയാഴം ഡിവിഷനിൽ വികസന പ്രവൃത്തികൾക്ക് ഭരണാനുമതി
11:27 PM Nov 05, 2018 | Deepika.com