പായിപ്പാട്: ലൂർദ് മാതാ ഇടവക യൂണിറ്റ് ഭാരവാഹികളായി സുനിൽ ജോസ് പുത്തൻപന്പിൽ (പ്രസിഡന്റ്), കെ.എം. തോമസ് കടന്തോട് (സെക്രട്ടറി), സേവ്യർ തോമസ് മെഫെയർ (ട്രഷറർ), ജോമോൻ സെബാസ്റ്റ്യൻ മനയത്തുശേരി (വൈസ് പ്രസിഡന്റ്), തോമസ് ജോസഫ് പുതുവീട്ടിൽക്കളം (ജോയിന്റ് സെക്രട്ടറി) എന്നിവരെയും വനിതാവിഭാഗം ഭാരവാഹികളായി ബെറ്റ്സി തോമസ് തോട്ടായികടവിൽ (പ്രസിഡന്റ്), ത്രേസ്യാമ്മ ജോണ് പൗണൂർ (സെക്രട്ടറി), മറിയാമ്മ ആന്റണി എഴുവന്താനം (ട്രഷറർ), ഷേർളി ദേവസ്യാ കാഞ്ഞിരന്താനം (വൈസ് പ്രസിഡന്റ്), മോളി ജോസഫ് കൊച്ചുകിഴക്കേകടവിൽ (ജോയിന്റ് സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.
വികാരി ഫാ. ജയിംസ് അത്തിക്കളം അധ്യക്ഷത വഹിച്ചു. തൃക്കൊടിത്താനം മേഖല സമിതി പ്രസിഡന്റ് ജോഷി കൊല്ലാപുരം, ദീപിക ഡപ്യൂട്ടി ജനറൽ മാനേജർ സർക്കുലേഷൻ ജോസഫ് ഓലിക്കൽ, കൈക്കാരൻ തോമസ് ആന്റണി വേലിയാഴത്ത്, സുനിൽ ജോസ് പുത്തൻപറന്പിൽ എന്നിവർ പ്രസംഗിച്ചു.
ദീപിക ഫ്രണ്ട്സ് ക്ലബ് ഭാരവാഹികൾ
11:05 PM Nov 05, 2018 | Deepika.com