കോട്ടയം: കുടുംബങ്ങളുടെ തകർച്ചയ്ക്കും ലൈംഗിക അരാജകത്വത്തിനും ഇടയാക്കുന്ന കോടതി വിധികൾക്കെതിരെ പ്രതിഷേധം അലതല്ലി. ഇന്നലെ വിവിധ പോസ്റ്റോഫീസുകളിലേക്കു നടന്ന മാർച്ചിലും ധർണയിലും നിരവധി ആളുകൾ പങ്കെടുത്തു. വിവിധ പള്ളികളുടെയും ഫൊറോനാകളുടെയും പ്രോ ലൈഫ്, മാതൃ-പൃതൃ ജ്യോതികളുടെയും നേതൃത്വത്തിലായിരുന്നു മാർച്ചുകൾ സംഘടിപ്പിച്ചത്.
ഏറ്റുമാനൂർ: വെട്ടിമുകൾ സെന്റ് മേരീസ് പിതൃ, മാതൃവേദിയുടെ നേതൃത്വത്തിൽ കുടുംബങ്ങളുടെ തകർച്ചയ്ക്കും ലൈംഗിക അരാജകത്വത്തിനും കാരണമാകുന്ന കോടതി വിധികൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു വെട്ടിമുകൾ പോസ്റ്റ് ഓഫീസിനു മുന്പിൽ ധർണ നടത്തി. സേവാഗ്രാം ഡയറക്ടർ ഫാ. കുര്യൻ പെരുന്പള്ളികുന്നേൽ ഉദ്ഘാടനം ചെയ്തു. ഫാ. സെബാസ്റ്റ്യൻ കല്ലറക്കൽ, സിസ്റ്റർ അനില, ജോയ് പാറപ്പുറം, സിറിൾ നരിക്കുഴി, രാജു വേന്പേനി, ബാബു പുല്ലാട്ട്, സാവിയോ പീച്ചത്തിൽ, ലാലി ചോരേട്ട്, മിനി ജോസ് ചക്കാലയിൽ, മറിയക്കുട്ടി ഒരിക്കാലായിൽ എന്നിവർ പ്രസംഗിച്ചു.
ഗാന്ധിനഗർ: വിവാദപരമായ സുപ്രീം കോടതി വിധികൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു മുടിയൂർക്കര, കുടമാളൂർ ഇടവകകളിലെ പ്രോലൈഫ് സെൽ, മാതൃ, പിതൃവേദി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ഗാന്ധിനഗർ പോസ്റ്റ് ഓഫീസിനു മുന്പിൽ നടത്തിയ ധർണ മുടിയൂർക്കര പള്ളി വികാരി ഫാ. ജയിംസ് കലയംകണ്ടം ഉദ്ഘാടനം ചെയ്തു.
കുമാരനല്ലൂർ: കുടുംബങ്ങളുടെ തകർച്ചയ്ക്കും ലൈംഗിക അരാജകത്വത്തിനും കാരണമാകുന്ന കോടതി വിധികൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു സെന്റ് തോമസ് പള്ളി അംഗങ്ങളുടെ നേതൃത്വത്തിൽ കുമാരനല്ലൂർ പോസ്റ്റ് ഓഫീസിനു മുന്പിൽ ധർണ നടത്തി. വികാരി ഫാ. ബെന്നി കുഴിയടിയിൽ, കുടമാളൂർ പ്രോ ലൈഫ് കോ ഓർഡിനേറ്റർ വർഗീസ് കുടിലിൽ, യു.യു. ജോസഫ്, മാതൃവേദി പ്രസിഡന്റ് മിനി വർഗീസ്, പിതൃവേദി സെക്രട്ടറി കുരുവിള ജോസഫ് എന്നിവർ പ്രസംഗിച്ചു.
തുരുത്തി: തുരുത്തി മർത്ത് മറിയം ഫൊറോന പള്ളിയിലെയും യൂദാപുരം സെന്റ് ജൂഡ് പള്ളിയിലെയും പിതൃ,മാതൃവേദിയും മറ്റു സംഘടനകളും ചേർന്ന് നടത്തിയ പോസ്റ്റ് ഓഫീസ് ധർണ യൂദാപുരം സെന്റ് ജൂഡ് പള്ളി വികാരി റവ. ഡോ. ജോസ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.
തുരുത്തി ഫൊറോന വികാരി റവ. ഫാ. ഗ്രിഗറി ഓണംകുളം അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി അതിരൂപത ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർ റവ. ഫാ. ജോസ് മുകളേൽ മുഖ്യപ്രഭാഷണം നടത്തി. പ്രഫ.ജോസഫ് ടിറ്റോ നേര്യംപറന്പിൽ, ജോളിച്ചൻ കുന്നേൽ, ജോണ്സണ് അലക്സാണ്ടർ തുടങ്ങിയവർ പ്രസംഗിച്ചു.
മനക്കച്ചിറ: മഹേന്ദ്രപുരം സെന്റ് സെബാസ്റ്റ്യൻസ്, മനക്കച്ചിറ സെന്റ് ജോസഫ്സ് ഇടവകകളുടെ നേതൃത്വത്തിൽ പനച്ചിക്കാവ് പോസ്റ്റ് ഓഫീസിനു മുന്പിൽ ധർണ നടത്തി. അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഫാ.ജോണ്സണ് ചാലയ്ക്കൽ ഉദ്ഘാടനം ചെയ്തു. ചാസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ.ജോർജ് മാന്തുരുത്തിൽ അധ്യക്ഷത വഹിച്ചു. സിസ്റ്റർ ജിസ് ലറ്റ്, ജോസുകുട്ടി പടവുപുരക്കൽ, നിമ്മി ജോണ് കാട്ടുപറന്പിൽ, ആൻസി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
ഈര: ലൂർദ് മാതാ ചർച്ച്- മാതൃ-പിതൃവേദിയുടെ ആഭിമുഖ്യത്തിൽ കാരുണ്യവധം, സ്വവർഗരതി, വിവാഹേതര ബന്ധം എന്നിവ കുറ്റകരമല്ലാതാക്കിയ സുപ്രീംകോടതി വിധിക്കെതിരേ ഈര പോസ്റ്റ് ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ നടത്തി.
ഫിലിപ്പോസ് വെങ്ങാന്ത്ര, ജോസ് കുഴിമ്യാലിൽ, ജാൻസിമോൾ, ഏബ്രഹാം കൈതാരം, ജെബിൻ കെ. ജോസ് കുഴിമ്യാലിൽ എന്നിവർ നേതൃത്വം നൽകി.
സുപ്രീം കോടതി വിധിക്കെതിരേ പ്രതിഷേധമിരന്പി
11:04 PM Nov 05, 2018 | Deepika.com