ചങ്ങനാശേരി: സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയുടെ നവമ ശതാബ്ദി സമാപന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പതാക ഉയര്‍ത്തല്‍ കര്‍മം കത്തീഡ്രല്‍ മൈതാനിയില്‍ (ചാള്‍സ് ലെവീഞ്ഞ് നഗര്‍) വികാരി ഫാ. കുര്യന് പുത്തന്‍പുര നിര്‍വഹിച്ചു.
കൈക്കാരന് കെ.എസ് ആന്റണി കരിമറ്റം, നവമശതാബ്ദി ജനറല്‍ കണ്‍വീനര്‍ ജോബി തൂമ്പുങ്കല്‍, കൗണ്‍സില്‍ സെക്രട്ടറി ബാബു കളീക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ആന്റണി മാത്യൂസ് കണ്ടങ്കരി, സൈബി അക്കര, സോണി കരിമറ്റം, ജിജി പേരകശേരി, ബിന്നി കല്ലുകളം, ജോസി കല്ലുകളം, ലാലിച്ചന്‍ മുക്കാടന്‍, സന്തോഷ് മുണ്ടാറ മുണ്ടയ്ക്കല്‍, ടോമിച്ചന് അയ്യരുകുളങ്ങര തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഇന്ന് നവമശതാബ്ദി മെഗാഫാമിലി ക്വിസ് ഫൈനല്‍ മത്സരവും വ്യാഴാഴ്ച നിലയ്ക്കലില്‍ നിന്ന് വിളംബര റാലിയും നടക്കും.
10ന് ഇടവക നേതൃസമ്മേളനവും മതസൗഹാര്‍ദ സമ്മേളനവും നടക്കും.
നവമശതാബ്ദി സമാപന ദിനമായ 11ന് വിശ്വാസ പ്രഘോഷണറാലിയും ശതാബ്ദി സമാപന മഹാസമ്മേളനവും നടക്കും.
ചങ്ങനാശേരി മെത്രാപ്പോലീത്തന്‍പള്ളി നവമശതാബ്ദി സമാപന ആഘോഷങ്ങള്‍ക്ക് തുടക്കമായി
11:04 PM Nov 05, 2018 | Deepika.com