വാർഷികം ആഘോഷിച്ചു
11:04 PM Nov 05, 2018 | Deepika.com
ഏറ്റുമാനൂർ: ചാസ് ഏറ്റുമാനൂർ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന മാവേലി പുരുഷ സ്വയംസഹായ സംഘത്തിന്റെ ഒന്‍പതാമത് വാർഷിക സമ്മേളനം ചാസ് ചങ്ങനാശേരി അതിരൂപത അസിസ്റ്റന്റ് ഡയറക്ടർ ഫാ. തോമസ് കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സജി തടത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചാസ് യൂണിറ്റ് ഡയറക്ടർ ഏറ്റുമാനൂർ പള്ളി വികാരി ഫാ. ടോം കുന്നുംപുറം അനുഗ്രഹ പ്രഭാഷണം നടത്തി. റോബിൻ കൂർക്കക്കാലായിൽ, സിബി തെക്കെപ്പുറം, സ്കറിയാച്ചൻ ചിറയിൽ, ജോണ്‍ വിലങ്ങയിൽ, കോമളം, സി.വി. ജോയി, റോബി മാത്യു, കെ.സി. സെബാസ്റ്റ്യൻ കുഴിപ്പറന്പിൽ, തങ്കമ്മ ലൂക്കോസ്, ഷൈനി നിരപ്പേൽ, അന്നമ്മ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.