സ​ഹോ​ദ​ര​നൊ​പ്പം ക​ട​ലി​ല്‍ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി മു​ങ്ങി മ​രി​ച്ചു

11:00 PM Nov 05, 2018 | Deepika.com
മ​ഞ്ചേ​ശ്വ​രം: സ​ഹോ​ദ​ര​നൊ​പ്പം അ​ഴി​മു​ഖ​ത്ത്‌ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ ഏ​ഴാം​ക്ലാ​സ്‌ വി​ദ്യാ​ര്‍​ഥി ക​ട​ലി​ല്‍ മു​ങ്ങി മ​രി​ച്ചു. കു​ഞ്ച​ത്തൂ​ര്‍ കു​ച്ചി​ക്കാ​ട്ടെ പ​രേ​ത​നാ​യ ഇ​ബ്രാ​ഹിം-​സു​ഹ്റ ദ​ന്പ​തി​ക​ളു​ടെ മ​ക​നും മ​ഞ്ചേ​ശ്വ​രം ദാ​റു​ല്‍ ഖു​ര്‍​ആ​ന്‍ ഇം​ഗ്ലീ​ഷ്‌ മീ​ഡി​യം സ്‌​കൂ​ളി​ലെ ഏ​ഴാം ക്ലാ​സ്‌ വി​ദ്യാ​ർ​ഥി​യു​മാ​യ ഇ​ര്‍​ഫാ​ന്‍ (13) ആ​ണ്‌ മ​രി​ച്ച​ത്‌. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം സ​ഹോ​ദ​ര​നൊ​പ്പം ഹൊ​സ​ബെ​ട്ടു അ​ഴി​മു​ഖ​ത്ത്‌ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ്‌ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്‌. സ​ഹോ​ദ​ര​ന്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന്‌ നാ​ട്ടു​കാ​രും പോ​ലീ​സും തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ ക​ര​യ്ക്ക​ടി​ഞ്ഞു. പി​ന്നീ​ട്‌ മം​ഗ​ല്‍​പാ​ടി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി. സ​ഹോ​ദ​ര​ങ്ങ​ൾ: ഇ​ബ്‌​സാ​ര്‍, ഇ​ഷാം, ഇ​മ്രാ​ന്‍.