ടെ​റ​സി​ല്‍നി​ന്നു വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു

11:00 PM Nov 05, 2018 | Deepika.com
കാ​സ​ര്‍​ഗോ​ഡ്: വാ​ട്ട​ര്‍ ടാ​ങ്ക് വൃ​ത്തി​യാ​ക്കി ഇ​റ​ങ്ങു​ന്ന​തി​നി​ടെ ടെ​റ​സി​ല്‍ നി​ന്നും വീ​ണ് വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം. പ​ര​വ​ന​ടു​ക്കം മ​ണി​യ​ങ്ങാ​ന​ത്തെ പ​രേ​ത​നാ​യ മാ​ധ​വ​ന്‍റെ ഭാ​ര്യ ത​ന്പാ​യി (63) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ ടെ​റ​സി​ലെ വാ​ട്ട​ര്‍ ടാ​ങ്ക് വൃ​ത്തി​യാ​ക്കി ഇ​റ​ങ്ങാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ത​ന്പാ​യി​യെ ഉ​ട​ന്‍ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഉ​ച്ച​യോ​ടെ മ​രി​ച്ചു. മ​ക്ക​ള്‍: നാ​രാ​യ​ണ​ന്‍, സു​ജാ​ത. മ​രു​മ​ക്ക​ള്‍: സു​ജാ​ത, നി​ധി​ന്‍. സ​ഹോ​ദ​രി: പ​രേ​ത​യാ​യ പാ​റു.