എരുമേലി: നെയ്യഭിഷേകം നടത്താൻ അനുവദിക്കാതെ ബലം പ്രയോഗിച്ച് ശബരിമലയിൽ നിന്നിറക്കിവിട്ടാൽ ഭക്തരെ കൂട്ടി ഇരുമുടിക്കെട്ടുകളുമായി സിപിഎം ഓഫീസുകളിലേക്കു മാർച്ച് നടത്തുമെന്നു ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരി പത്രസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ രാത്രി മുതൽ ശബരിമലക്കു പോകാനെത്തിയ ഭക്തരെ വഴിയിൽ തടഞ്ഞ പോലീസ് നടപടിക്കു പിന്നിൽ രഹസ്യ അജണ്ടയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധന വാർഷികമായ നവംബർ എട്ട് കരിദിനമായി ആചരിക്കും
കോട്ടയം: അഴിമതിയിലൂടെ പാവപ്പെട്ടവരെ ദ്രോഹിക്കുന്ന നടപടികൾ സ്വീകരിച്ചു കോർപറേറ്റുകൾക്ക് വേണ്ടി രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി രാജി വയ്ക്കണമെന്നും പെട്രോൾ, ഡീസൽ, പാചകവാതകവില നിയന്ത്രിക്കണമെന്നും, ശബരിമലയെ സർക്കാരുകൾ രാഷ്ട്രീയ ആയുധമാക്കുന്നതിലും പ്രതിഷേധിച്ച് യൂത്ത്ഫ്രണ്ട് എം സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികമായ എട്ടിനു കരിദിനമായി ആചരിക്കുമെന്നു സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടന്പിൽ അറിയിച്ചു.
ഇരുമുടിക്കെട്ടുമായി മലയിറങ്ങേണ്ടി വന്നാൽ സിപിഎം ഓഫീസുകളിലേക്ക് മാർച്ച് നടത്തുമെന്ന്
10:54 PM Nov 05, 2018 | Deepika.com