ഇ​ൻ​ഡോ-​ശ്രീ​ല​ങ്ക​ൻ ക​രാട്ടെ ച​ാന്പ്യ​ൻ​ഷി​പ്പ് എ​സ്കെ​പി​എ​സിൽ

10:54 PM Nov 05, 2018 | Deepika.com
ക​ടു​ത്തു​രു​ത്തി: പാ​ഴു​ത്തു​രു​ത്ത് സെ​ന്‍റ് കു​ര്യാ​ക്കോ​സ് സ്കൂ​ളും ജ​പ്പാ​ൻ ഷോ​ട്ടോ​ക്കാ​ൻ ക​രാ​ട്ടെ അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ​യും ചേ​ർ​ന്ന് ന​ട​ത്തു​ന്ന ഇ​ൻ​ഡോ-​ശ്രീ​ല​ങ്ക​ൻ ക​രാ​ട്ടേ ച​ാന്പ്യ​ൻ​ഷി​പ്പ് 10, 11 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. എ​സ്കെ​പി​എ​സ് സ്കൂ​ളി​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ശ്രീ​ല​ങ്ക​യി​ൽ നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കു പു​റ​മെ കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എ​ന്നി​വ​ട​ങ്ങ​ളി​ൽനി​ന്നാ​യി ആ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ക്കും. ശ്രീ​ല​ങ്ക​ൻ ക​രാ​ട്ടെ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ച്ച്.​എ​സ്. ശി​ശി​ര​കു​മാ​ര മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
വി​ദ്യാ​ർ​ഥി​ക​ൾ, പു​രു​ഷ​ൻ​മാ​ർ, വ​നി​ത​ക​ൾ എ​ന്നി​വ​ർ​ക്ക് വേ​ർ​തി​രി​ച്ചാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ബി​ലോ ബ്രൗ​ണ്‍ബെ​ൽ​റ്റ്, ബ്രൗ​ണ്‍ബെ​ൽ​റ്റ്, ബ്ലാ​ക്ക്ബെ​ൽ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 250 ഓ​ളം മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ക​ത്താ മ​ത്സ​ര​ങ്ങ​ൾ പ്രാ​യാ​ടി​സ്ഥാ​ന​ത്തി​ലും കു​മി​ത്തേ മ​ത്സ​ര​ങ്ങ​ൾ പ്രാ​യാ​ടി​സ്ഥാ​ന​ത്തി​ൽ ഭാ​ര​ക്ര​മ​ത്തി​ലു​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മാ​സ്റ്റേ​ഴ്സി​ന്‍റെ ക​ത്താ മ​ത്സ​ര​ങ്ങ​ളും ഇ​ൻ​ഡ്യ​യി​ലും വി​ദേ​ശ​ത്തു​ള്ള പ്ര​ശ​സ്ത​രാ​യ ക​രാ​ട്ടെ വി​ദ​ഗ്ധ​ർ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ക​രാ​ട്ടേ സ്റ്റേ​ജ് പ്ര​ദ​ർ​ശ​ന​വും ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും 9496129997 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെടു​ക.