ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ശാ​സ്ത്രമേ​ള ഏ​ഴി​ന്

10:46 PM Nov 05, 2018 | Deepika.com
പാ​ല​ക്കാ​ട്: കേ​ര​ള സം​സ്ഥാ​ന ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സി​ന്‍റെ ജി​ല്ലാ ശാ​സ്ത്ര​മേ​ള ഏ​ഴി​ന് രാ​വി​ലെ ഒ​ന്പ​തി​ന് വെ​ണ്ണ​ക്ക​ര ഗ​വ .ഹൈ​സ്കൂ​ളി​ൽ ന​ട​ക്കും. പ​ത്തി​നും പ​തി​നേ​ഴി​നും വ​യ​സ്സി​നി​ട​യി​ലു​ള്ള കു​ട്ടി​ക​ളു​ടെ ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ ര​ണ്ടു വേ​ദി​ക​ളി​ലാ​യി​രി​ക്കും മ​ത്സ​രം ന​ട​ക്കു​ക.
പാ​ല​ക്കാ​ട്, മ​ണ്ണാ​ർ​ക്കാ​ട് ഒ​റ്റ​പ്പാ​ലം വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള മ​ത്സ​രാ​ർ​ത്ഥി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ശാ​സ്ത്ര സാ​ങ്കേ​തി​ക ക​ണ്ടു​പി​ടു​ത്ത​ങ്ങ​ൾ പ​രി​സ്ഥി​തി സം​ര​ക്ഷ​ണം പ​രി​സ​ര ശു​ചി​ത്വം ആ​രോ​ഗ്യ​മു​ള്ള നാ​ടി​ന് എ​ന്ന ല​ക്ഷ്യം​വ​ച്ചു കൊ​ണ്ട് അ​ഞ്ച് ഉ​പ​വി​ഷ​യ​ങ്ങ​ളി​ലാ​യാ​ണ് കു​ട്ടി​ക​ൾ അ​വ​രു​ടെ ക​ണ്ടെ​ത്ത​ലു​ക​ൾ പ​ദ്ധ​തി രൂ​പ​ണ അ​വ​ത​രി​പ്പി​ക്കു​ക. ഇ​വി​ടെ ക​ണ്ടെ​ത്തു​ന്ന ബാ​ല ശാ​സ്ത്ര​ജ്ഞ​രെ സം​സ്ഥാ​ന​ത​ല​ത്തി​ലേ​ക്ക​യ​ക്കും അ​വി​ടു​ന്ന് 16 ടീ​മി​നെ ഡി​സം​ബ​ർ അ​വ​സാ​നം ന​ട​ക്കു​ന്ന ദേ​ശീ​യ മ​ത്സ​ര​ത്തി​ലേ​ക്കും. ദേ​ശീ​യ ത​ല​ത്തി​ൽ തീ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രെ ബാ​ല ശാ​സ്ത്ര​ജ്ഞ​രാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും അ​വ​രു​ടെ ക​ണ്ടെ​ത്ത​ലു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം മു​ത​ൽ മു​ഴു​വ​ൻ ചി​ല​വും സ​ർ​ക്കാ​ർ വ​ഹി​ക്കും.