കെ​ൽ​ട്രോ​ണി​ൽ സീ​റ്റ് ഒ​ഴി​വ്

10:46 PM Nov 05, 2018 | Deepika.com
പാ​ല​ക്കാ​ട്: സ​ർ​ക്കാ​ർ അം​ഗീ​കൃ​ത സ്ഥാ​പ​ന​മാ​യ കെ​ൽ​ട്രോ​ണി​ൽ പ്ര​ഫ​ഷ​ണ​ൽ ഡി​പ്ലോ​മ ഇ​ൻ ഗ്രാ​ഫി​ക്സ് ആ​ൻ​ഡ് ഡി​ജി​റ്റ​ൽ ഫി​ലിം മേ​ക്കി​ങ് ടെ​ക്നി​ക്സ് (ഒ​രു വ​ർ​ഷം), ഡി​പ്ലോ​മ ഇ​ൻ ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​കേ​ഷ​ൻ (ആ​റു​മാ​സം), കം​പ്യൂ​ട്ട​റൈ​സ്ഡ് ഫി​നാ​ൻ​ഷ്യ​ൽ അ​ക്കൗ​ണ്ടി​ങ് കോ​ഴ്സു​ക​ൾ​ക്ക് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. താ​ൽ​പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കെ​ൽ​ട്രോ​ണ്‍ നോ​ളെ​ജ് സെ​ന്‍റ​റി​ൽ നേ​രി​ട്ട് എ​ത്ത​ണം. ഫോ​ണ്‍: 04912504599, 9847597587.

പു​സ്ത​ക​ങ്ങ​ൾ ശേ​ഖ​രി​ച്ചു

പാ​ല​ക്കാ​ട്: കേ​ര​ള സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ മ​ഹാ​പ്ര​ള​യ​ത്തി​ൽ പു​സ്ത​ക​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട ലൈ​ബ്ര​റി​ക​ൾ​ക്കാ​യി സാം​സ്കാ​രി​ക ജാ​ഥ​യി​ൽ പു​സ്ത​ക ച​ല​ഞ്ചി​ലൂ​ടെ 12,185 പു​സ്ത​ക​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ജാ​ഥാ ക്യാ​പ്റ്റ​ൻ സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പി. ​അ​പ്പു​ക്കു​ട്ട​ൻ ജി​ല്ല​യി​ലെ ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​ന​ന്ദി​ച്ചു. ആ​കെ 8,21,309 രൂ​പ മു​ഖ​വി​ല​യു​ള്ള പു​സ്ത​ക​ങ്ങ​ളാ​ണ് ശേ​ഖ​രി​ച്ച​തെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ആ​റു​കേ​ന്ദ്ര​ങ്ങ​ളി​ലെ​യും ജാ​ഥാ സ്വീ​ക​ര​ണ ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.