പാലക്കാട്: സംസ്ഥാന സർക്കാർ സ്ഥാപനമായ സി-ഡിറ്റിന്റെ കവടിയാർ കേന്ദ്രത്തിൽ വിഷ്വൽ മീഡിയാ കോഴ്സുകൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ തിരുവനന്തപുരം സി-ഡിറ്റ് കമ്മ്യൂണിക്കേഷൻ കോഴ്സ് ഡിവിഷനുമായി ബന്ധപ്പെടണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി നവംബർ 10. ഫോണ്‍: 0471-2721917, 8547720167, 9447143368.
പ്രശ്നോത്തരി മത്സരം
പാലക്കാട്: ജില്ലാ ഭരണകൂടവും വിവര -പൊതുജന സന്പർക്ക വകുപ്പ് ജില്ലാ കാര്യാലയം എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രശ്നോത്തരി നടത്തി. മലയാള ദിനാഘോഷം, ഭരണഭാഷാവാരാചരണം എന്നിവയുടെ ഭാഗമായാണ് സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്കായി പ്രശ്നോത്തരി സംഘടിപ്പിച്ചത്. കലക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ സംഘടിപ്പിച്ച പ്രശ്നോത്തരിയിൽ ജി എസ് ടി വകുപ്പിൽ നിന്നുള്ള ജീവനക്കാരായ അജിത, ജിനു ജോസഫ് എന്നിവർക്ക് ഒന്നാം സ്ഥാനവും കലക്ടറേറ്റ് ജീവനക്കാരായ ഷഫീക്ക്, ജിജു എന്നിവർക്ക് രണ്ടാം സ്ഥാനവും രമണി, ജയപ്രസാദ് എന്നിവർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. പ്രശ്നോത്തരിയിൽ രണ്ട് പേരടങ്ങുന്ന 26 ടീമുകളാണ് പങ്കെടുത്തത്.
സി-ഡിറ്റിൽ മാധ്യമ കോഴ്സുകൾ
10:46 PM Nov 05, 2018 | Deepika.com