വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​റെ നി​യ​മി​ക്ക​ണം

10:46 PM Nov 05, 2018 | Deepika.com
ശ്രീ​കൃ​ഷ്ണ​പു​രം: മേ​ള​ക​ളും,ക​ലോ​ൽ​സ​വ​ങ്ങ​ളും ന​ട​ക്കു​ന്ന സ​മ​യ​ത്ത് ചെ​ർ​പ്പു​ള​ശ്ശേ​രി ഉ​പ​ജി​ല്ല​യി​ൽ നാ​ഥ​നി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും ഉ​ട​നെ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​റെ നി​യ​മി​ക്ക​ണ​മെ​ന്നും കെ ​പി എ​സ് ടി ​എ ചെ​ർ​പ്പു​ള​ശ്ശേ​രി ഉ​പ​ജി​ല്ലാ​ക്ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കെ.​രാ​മ​ദാ​സ​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​ആ​ർ. സു​ജേ​ഷ്, പി.​ജി.​ദേ​വ​രാ​ജ്, പി.​എം.​ശ്രീ​കാ​ന്ത്, എം.​സ​ജി​ത്ത്കു​മാ​ർ, കെ.​സി.​മു​ര​ളീ​ധ​ര​ൻ, വി.​കെ.​രാ​ജ​കൃ​ഷ്ണ​ൻ, എം.​വി.​നാ​രാ​യ​ണ​ൻ​കു​ട്ടി ,അ​ൻ​വ​ർ സാ​ദ​ത്ത്, ബി​നീ​ഷ് രാ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ശി​ശു​ദി​ന ചി​ത്ര​ര​ച​നാ​മ​ത്സ​രം 14ന്

​പാ​ല​ക്കാ​ട്: ജെ​സി​ഐ പാ​ല​ക്കാ​ട് ജി​ല്ലാ​ത​ല ശി​ശു​ദി​ന ചി​ത്ര​ര​ച​നാ​മ​ത്സ​രം 14ന്. ​തു​ട​ർ​ച്ച​യാ​യി ഇ​രു​പ​ത്തി​യാ​റാ​മ​ത് വ​ർ​ഷ​വും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലു​മാ​യി സ​ഹ​ക​രി​ച്ചു ജെ​സി​ഐ പാ​ല​ക്കാ​ട് സം​ഘ​ടി​പ്പി​ക്കു​ന്ന ശി​ശു​ദി​ന ചി​ത്ര​ര​ച​നാ​മ​ത്സ​രം 14ന് ​കോ​ട്ട​മൈ​താ​ന​ത്തി​നു സ​മീ​പ​ത്തെ വാ​ടി​ക​യി​ൽ ന​ട​ക്കും.
ജി​ല്ല​യി​ലെ കി​ൻ​റ​ർ​ഗാ​ർ​ട്ട​ൻ, ലോ​വ​ർ പ്രൈ​മ​റി, അ​പ്പ​ർ പ്രൈ​മ​റി, ഹൈ​സ്കൂ​ൾ എ​ന്നി​ങ്ങ​നെ നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം.
പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 14ന് ​രാ​വി​ലെ ഒ​ന്പ​തി​ന് വാ​ടി​ക​യി​ലെ​ത്ത​ണം. അ​ഡ്വാ​ൻ​സ് ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും 9995 484 636, 9037 821 877, 9747 887 799 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.