ചിറ്റൂർ: ചിറ്റൂർ സർവീസ് സഹകരണബാങ്ക് പ്രസിഡന്റായി ഏഴാംതവണയും ശേഖരനുണ്ണി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് പാനൽ എതിരില്ലാതെയാണ് വിജയിച്ചത്. സഹകരണസംഘം സീനിയർ ഇൻസ്പെക്ടർ രമേഷ് കുമാറായിരുന്നു വരണാധികാരി.
എം.സുന്ദരേശൻ, ആർ.രാമചന്ദ്രൻ, കെ.സെന്തിൽകുമാർ, എസ്.സുനിൽ, പരമേശ്വരൻ, കെ.രാജേന്ദ്രൻ, ബിന്ദു ജെയ്സണ്‍, വി.തങ്കം മേനോൻ, എ.ഷീല, എൻ.കെ.പവിത്രൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റു ഡയറക്ടർമാർ.ചിറ്റൂർ-തത്തമംഗലം നഗരസഭാ മുൻ ചെയർമാനായ കെ.ജി.ശേഖരനുണ്ണി നിലവിൽ നഗരസഭാ കൗണ്‍സിലറാണ്. സഹകരണ യൂണിയൻ മുൻ ചെയർമാനായും ശേഖരനുണ്ണി സേവനം ചെയ്തിട്ടുണ്ട്. ക്ലാസ് വണ്‍ സൂപ്പർഗ്രേഡ് ബാങ്കാണ് ചിറ്റൂർ സർവീസ് സഹകരണബാങ്ക്. തുടർന്നു നടന്ന അനുമോദന യോഗത്തിൽ ചിറ്റൂർ-തത്തമംഗലം ചെയർമാൻ കെ.മധു, എം.സുന്ദരേശ്വരൻ, ആർ.ബാബു, പി.മുരളി, അന്പാട്ടു ഗോപാകുമാർ, സി.ഗിരിജാദേവി എന്നിവർ പ്രസംഗിച്ചു.
ജനതാദൾ-എസ് യോഗം എട്ടിന്
പാലക്കാട്: ജനതാദൾ-എസ് ജില്ലാ കമ്മിറ്റിയോഗം എട്ടിന് രാവിലെ 10.30ന് ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ് കെ.ആർ.ഗോപിനാഥിന്റെ അധ്യക്ഷതയിൽ ചേരും. യോഗത്തിൽ സംസ്ഥാന നേതാക്കൾ പങ്കെടുക്കും.
ഏഴാംതവണയും ശേഖരനുണ്ണി പ്രസിഡന്റ്
10:46 PM Nov 05, 2018 | Deepika.com