ഒറ്റപ്പാലം: ഓപ്പറേഷൻ അനന്ത പുനരാരംഭിക്കാൻ അവസരമൊരുക്കിയത് എംഎൽഎയുടെ ഇടപെടൽ. പി.ഉണ്ണി എംഎൽഎ ഇക്കാര്യത്തിൽ ഉറച്ചതീരുമാനമാണ് കൈക്കൊണ്ടത്.
കൈയേറ്റങ്ങൾ എത്ര ഉയർന്നവനായാലും ഒഴിപ്പിക്കുമെന്നാണ് എംഎൽഎ പറയുന്നത്. താൻ വിശ്വസിക്കുന്ന രാഷ്ട്രീയപ്രസ്ഥാനം ഉണ്ടെങ്കിൽപോലും ഇക്കാര്യത്തിൽ ഒരു വീട്ടുവീഴ്ചയ്ക്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോൾ നഗരത്തിനുള്ളിലെ സ്ഥലപരിമിതിയെ വിമർശിക്കുന്നവർ പാലക്കാട്-കുളപ്പുള്ളി റോഡുനിർമാണ സമയത്ത് എവിടെയായിരുന്നുവെന്നാണ് എംഎൽഎയുടെ ചോദ്യം. തന്റെ പ്രസ്ഥാനം അടക്കം ആരും ഒരക്ഷരം മിണ്ടിയില്ല. റോഡിനു വീതിയില്ലാത്തതു യാഥാർഥ്യമാണ്. കൈയേറ്റം കണ്ടാൽ ഏതു കൊട്ടാരമാണെങ്കിലും പൊളിച്ചുനീക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
എംഎൽഎ ഇടപെട്ട് അവസരമൊരുക്കി
10:46 PM Nov 05, 2018 | Deepika.com