കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഐടിഐയിൽ 2018 അധ്യയനവർഷം വിജയിച്ച ട്രെയിനികളുടെ ബിരുദദാനചടങ്ങ് ഐടിഐ ഓഡിറ്റോറിയത്തിൽ കാഞ്ഞിരപ്പുഴ ഫൊറോനാവികാരി ഫാ.ജോർജ് തെരുവൻകുന്നേൽ ഉദ്ഘാടനം ചെയ്തു.
സർട്ടിഫിക്കറ്റുകളുടെ വിതരണം ക്വസ്റ്റ് അലയൻസ് പ്രോഗ്രാം ഓഫീസർ സി.എസ്.ശ്രീജിത്ത് നിർവഹിച്ചു. ഐടിഐ വിദ്യാർഥികളെയാണ് തൊഴിൽ മേഖലയിൽ കൂടുതൽ ആവശ്യമുളളതെന്നും ഇവരുടെ കഴിവ് കുറച്ചുകൂടി മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽദാതാക്കളുടെ പ്രതീക്ഷകളെക്കുറിച്ചും ജോലിക്കു പ്രവേശിച്ചവരുടെ ബുദ്ധിമുട്ടുകളെക്കുറിച്ചും ചർച്ചചെയ്തു.
ഡയറക്ടർ ഫാ. ജോസഫ് കളപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞു.
സെന്റ് തോമസ് ഐടിഐയിൽ ബിരുദദാന ചടങ്ങ് നടത്തി
10:44 PM Nov 05, 2018 | Deepika.com