അഗളി: അഗളി-ചിറ്റൂർ റോഡിൽ മൂച്ചിക്കടവിനുസമീപം ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചു മൂന്നുപേർക്കു പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂർത്തി (26), ബുൽസു (26) എന്നിവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗാൾ സ്വദേശികളായ ഇവർ കുറവൻപാടിയിൽ തോട്ടം തൊഴിലാളികളാണ്.
തലയ്ക്ക് മുറിവേറ്റ മിനർവ സ്വദേശി അല്ലിയെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു യാത്രക്കാർക്ക് പ്രഥമ ശുശ്രൂഷ നല്കി വിട്ടയച്ചു.
കുറവൻപാടിയിൽനിന്നും ഗൂളിക്കടവിലേക്കും ഗൂളിക്കടവിൽനിന്നും ചിറ്റൂരിലേക്കും വരികയായിരുന്ന ഓട്ടോറിക്ഷകൾ തമ്മിലാണ് കൂട്ടിയിടിച്ചത്.
ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചു മൂന്നുപേർക്കു പരിക്കേറ്റു
10:44 PM Nov 05, 2018 | Deepika.com