ആലപ്പുഴ: കുടുംബ ബന്ധങ്ങൾ ശിഥിലമാക്കുന്ന കോടതിവിധികളും കേരള സർക്കാരിന്റെ നിർദേശങ്ങളും പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ വിവിധ പോസ്റ്റ് ഓഫീസുകളിലേക്ക് ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള ദേവാലയങ്ങളിലെ സംഘടനകളുടെ നേതൃത്വത്തിൽ ധർണ നടത്തി. തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളിയിലെ മാതൃപിതൃവേദി സംഘടനകളുടെ നേതൃത്വത്തിൽ തത്തംപള്ളി പോസ്റ്റ് ഓഫീസിനു മുന്പിൽ നടത്തിയ ധർണയ്ക്കു വികാരി ഫാ. മോർളി കൈതപറന്പിൽ, അസി. വികാരി ഫാ. വർഗീസ് കൊച്ചുപറന്പിൽ, ഫൊറോന ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. ദേവസ്യാ തുണ്ടിയിൽ, മാതൃ-പിതൃവേദി ഭാരവാഹികളായ കുര്യൻ മലയാംപുറം, ബിനു സ്കറിയ വടകര, രാജു പുത്തൂരാൻ, ചാക്കോ തോമസ്, മൈക്കിൾ താന്നിക്കാട്, ഡയാന ജോയ്ക്കുട്ടി, ബിജി ഷാജി, സോണിയ ജോസഫ്, സിനി കൊച്ചുതറയിൽ എന്നിവർ നേതൃത്വം നൽകി. ആര്യാട് ഇടവകയുടെ നേതൃത്വത്തിൽ അവലൂക്കുന്നു പോസ്റ്റ് ഓഫീസിനു മുന്പിൽ നടന്ന ധർണ ആര്യാട് ലിറ്റിൽ ഫ്ളവർ ഇടവക വികാരി ഫാ. വർഗീസ് കായിത്തറ ഉദ്ഘാടനം ചെയ്തു.
മങ്കൊന്പ്: കുട്ടനാട്ടിലെ വിവിധ ഇടവകകളിലെ മാതൃ-പിതൃവേദികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. ദാന്പത്യജീവിതത്തിലെ അധാർമികതയ്ക്കും, ലൈംഗിക അരാജകത്വത്തിനും, കുടുംബങ്ങളുടെ തകർച്ചയ്ക്കും കാരണമാകുന്ന സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നു വിവിധ കേന്ദ്രങ്ങളിൽ നടന്ന സമരത്തിൽ ആവശ്യമുയർന്നു. ചന്പക്കുളം ഫൊറോന കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്പക്കുളം പോസ്റ്റ് ഓഫിസിനു മുന്നിൽ സംഘടിപ്പിച്ച ധർണ സെന്റ് മേരീസ് ബസിലിക്ക റെക്ടർ ഫാ. ഏബ്രഹാം കാടത്തുകളം ഉദ്ഘാടനം ചെയ്തു. കൊണ്ടാക്കൽ സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോർജ് വാത്യാകരി, ചന്പക്കുളം ആശ്രമം പള്ളി പ്രിയോർ ഫാ. ജോസഫ് മരിയാലയം, ബസിലിക്ക അസിസ്റ്റന്റ് വികാരി ഫാ. ജെറിൻ തോട്ടയ്ക്കാട്ടുകാലായിൽ, സിസ്റ്റർ ജോസ് മരിയ, പിതൃവേദി പ്രസിഡന്റ് ബിനോച്ചൻ പുതിയാമഠം, മുൻ പ്രസിഡന്റ് ബിജു ചക്കാത്ര, ഇടവക പ്രതിനിധി ജോസഫ് ഇളംകുളം തുടങ്ങിയവർ പ്രസംഗിച്ചു. കണ്ണാടി സെന്റ് റീത്താസ് ഇടവകയുടെ നേതൃത്വത്തിൽ കണ്ണാടി പോസ്റ്റ് ഓഫീസ് പടിക്കൽ സംഘടിപ്പിച്ച ധർണ വികാരി ഫാ. സിറിയക് പഴയമഠം ഉദ്ഘാടനം ചെയ്തു. ആനിമേറ്റർ സിസ്റ്റർ റെനി, പിതൃവേദി ഫൊറോന പ്രസിഡന്റ് സജി പത്തിൽ, യൂണിറ്റ് പ്രസിഡന്റ് ഹണി ജോണ്, സിനി ഏബ്രഹാം, ബിനോയ് ലൂക്കോസ്, ജോസഫ് ജോബ്, നിർമല തോമസ് എന്നിവർ പ്രസംഗിച്ചു. മാതൃ-പിതൃവേദി വെളിയനാട് സെൻറ് സേവ്യേഴ്സ് യൂണിറ്റ് വെളിയനാട് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണയ്ക്ക് പുളിങ്കുന്ന് മാതൃ-പിതൃവേദി ഡയറക്ടർ ഫാ. ജോഷി മുപ്പതിൽചിറയും ആലപ്പുഴ മേഖല പ്രതിഷേധപരിപാടികളുടെ ജനറൽ കണ്വീനർ ജോളി നാല്പതാംകളവും നേതൃത്വം നല്കി.
എടത്വ: ചന്പക്കുളം പടഹാരം സെന്റ് ജോസഫ് പള്ളി, തകഴി സെന്റ് റീത്താസ് പള്ളി മാതൃ-പിതൃവേദിയുടെ നേതൃത്വത്തിൽ തകഴി പോസ്റ്റോഫീസിന് മുന്പിൽ നടത്തിയ ധർണ മാതൃ-പിതൃവേദി എടത്വ ഫൊറോന ഡയറക്ടർ ഫാ. ജോസഫ് ആറുപറ ഉദ്ഘാടനം ചെയ്തു. ചന്പക്കുളം ഫൊറോനാ യുവദീപ്തി ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറന്പിൽ മുഖ്യപ്രഭാഷണം നടത്തി. പടഹാരം ഇടവക ആനിമേറ്റർ സിസ്റ്റർ ലിസി, കൈക്കാരൻമാരായ ബിജു മാലിശ്ശേരി, ഷാബു ആന്റണി അട്ടിയിൽ, എകെസിസി പടഹാരം യൂണിറ്റ് പ്രസിഡന്റ് പാപ്പച്ചൻ കരുമാടി, തകഴി പിതൃവേദി പ്രസിഡന്റ് കുട്ടപ്പൻ കന്പലോടി എന്നിവർ പ്രസംഗിച്ചു.
മുഹമ്മ: മാതൃ-പിതൃവേദി മുഹമ്മ സെന്റ് ജോർജ് യൂണിറ്റിന്റെ നേതൃത്വത്തിൽ മുഹമ്മ പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ
കലവൂർ സെന്റ തോമസ് പള്ളി വികാരി ഫാ. മാത്യു മുല്ലശേരി ഉദ്ഘാടനം ചെയ്തു. മുഹമ്മ സെന്റ് ജോർജ് പള്ളി വികാരി ഫാ. ആന്റണി മുതലക്കാവിൽ, പൗലോസ് നെല്ലിക്കാപ്പള്ളി, ബേബി വട്ടക്കര, തോമസ് കുറ്റേൽ, മിനി ജേക്കബ് അടക്കാശേരി എന്നിവർ പ്രസംഗിച്ചു. ധർണയ്ക്കു മുന്പ് പ്രകടനവും നടത്തി.
ചേർത്തല: എസ്എൻ പുരം പാദുവാപുരം സെന്റ് ആന്റണീസ് മാതൃ-പിതൃവേദി യൂണിറ്റിന്റെയും എസ്എൽ പുരം സെന്റ് സെബാസ്റ്റ്യൻ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ എസ്എൽ പുരം പോസ്റ്റ് ഓഫീസിനു മുന്പിൽ നടന്ന ധർണ വികാരി ഫാ. തോമസ് താന്നിയത്ത് ഉദ്ഘാടനം ചെയ്തു. ജോസഫ് മറ്റത്തിൽ അധ്യക്ഷത വഹിച്ചു. മാത്യു കോനാട്ട്, എൽസമ്മ കോനാട്ട്, ലീലാമ്മ ജയിംസ് മറ്റത്തിൽ കോട്ടജ്, സിസിലി കോനാട്ട് എന്നിവർ പ്രസംഗിച്ചു.
മാതൃ-പിതൃവേദി പോസ്റ്റ് ഓഫീസുകളിൽ ധർണ നടത്തി
10:19 PM Nov 05, 2018 | Deepika.com