പാ​ലം ഉ​ദ്ഘാ​ട​നം ഇ​ന്ന്

10:19 PM Nov 05, 2018 | Deepika.com
ഹ​രി​പ്പാ​ട്: ക​രു​വാ​റ്റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ബാ​ർ​ഡ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കൊ​പ്പാ​റ​ക്ക​ട​വി​ൽ നി​ർ​മി​ച്ച പാ​ലം ഇ​ന്ന് രാ​വി​ലെ 10.30ന് ​ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റിം​ഗ് വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​ഴു കോ​ടി എ​ണ്‍​പ​ത് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പാ​ലം നി​ർ​മി​ച്ച​ത്. ക​രു​വാ​റ്റ ചെ​റു​ത​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തോ​ടെ ചെ​റു​ത​ന, പ​ള്ളി​പ്പാ​ട്, വീ​യ​പു​രം, മാ​ന്നാ​ർ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ​ലു​ള്ള​വ​ർ​ക്ക് നാ​ഷ​ണ​ൽ ഹൈ​വേ​യി​ൽ പ്ര​വേ​ശി​ക്കാ​നു​ള്ള ഏ​റ്റ​വും എ​ളു​പ്പ മാ​ർ​ഗം കൂ​ടി​യാ​കും. യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി, മു​ൻ എം​എ​ൽ​എ​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.