വ​ള്ളം​ക​ളി ക​മ​ന്‍റ​റി മ​ത്സ​രം നാ​ളെ

10:17 PM Nov 05, 2018 | Deepika.com
ആ​ല​പ്പു​ഴ: നെ​ഹ്റു ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വ​ള്ളം​ക​ളി ക​മ​ന്‍റ​റി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. നെ​ഹ്റു ട്രോ​ഫി പ​ബ്ലി​സി​റ്റി ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക​മ​ന്‍റ​റി മ​ത്സ​ര​ത്തി​ൽ ജ​ല​മേ​ള​യു​ടെ ച​രി​ത്രം, പ​ങ്കെ​ടു​ക്കു​ന്ന വ​ള്ള​ങ്ങ​ളു​ടെ സ്വ​ഭാ​വം, ഉ​ച്ചാ​ര​ണ​ശു​ദ്ധി, നി​രീ​ക്ഷ​ണ​പാ​ട​വം എ​ന്നി​വ വി​ജ​യി​യെ തീ​രു​മാ​നി​ക്കു​ന്ന​തി​ന് മാ​ന​ദ​ണ്ഡ​മാ​യി​രി​ക്കും. അ​ഞ്ചു​മി​നി​ട്ട് സ​മ​യ​ത്തേ​ക്ക് മ​ല​യാ​ള​ത്തി​ലാ​ണ് ക​മ​ന്‍റ​റി പ​റ​യേ​ണ്ട​ത്. വ​ള്ളം​ക​ളി ഭാ​വ​ന​യി​ൽ ക​ണ്ടു പ​റ​യു​ന്ന മി​ക​വി​നാ​ണ് സ​മ്മാ​നം ന​ൽ​കു​ക. നാ​ല് ട്രാ​ക്കു​ക​ളി​ൽ ആ​യി പേ​രെ​ടു​ത്ത ചു​ണ്ട​ൻ വ​ള്ള​ങ്ങ​ൾ മ​ത്സ​രി​ക്കു​ന്നു​വെ​ന്ന് ക​രു​തി ക​മ​ന്‍റ​റി അ​വ​ത​രി​പ്പി​ക്ക​ണം. മു​ല്ല​യ്ക്ക​ൽ പ​ഴ​വ​ങ്ങാ​ടി ജം​ഗ്ഷ​നി​ലു​ള്ള ജു​വ​ൽ ഹാ​ളി​ൽ ഏ​ഴി​ന് ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30നാ​ണ് മ​ത്സ​രം ന​ട​ക്കു​ക. പ​ങ്കെ​ടു​ക്കേ​ണ്ട വി​ദ്യാ​ർ​ഥി​ക​ൾ സ്ഥാ​പ​ന​ത്തി​ന്‍റെ മേ​ല​ധി​കാ​രി​യു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഏ​തെ​ങ്കി​ലും രേ​ഖ​യു​മാ​യി എ​ത്ത​ണം.