ആലപ്പുഴ: നെഹ്റു ട്രോഫി വള്ളം കളി മുതിർന്ന പൗരന്മാർക്ക് സൗകര്യപരമായി കാണുന്നതിന് ജില്ല ഭരണകൂടവും വിദ്യാഭ്യാസ വകുപ്പിന്റെ അസാപ്പും അവസരമൊരുക്കുന്നു. ഇതിന്റെ ഭാഗമായി തന്പകച്ചുവട് പകൽ വീട്ടിലെ മുതിർന്ന പൗരന്മാരെ സബ് കളക്ടർ വി.ആർ. കൃഷ്ണ തേജ നേരിട്ടു ക്ഷണിച്ചു. കളി കാണുവാൻ മുതിർന്ന പൗരന്മാർക്ക് പ്രത്യേകമായി സീറ്റിംഗ് സൗകര്യങ്ങളും വോളന്റീയർ സപ്പോർട്ടും ഉണ്ടായിരിക്കും. ഇതിനായി അസാപിന്റെ ചുവന്ന ടി ഷർട്ട് അണിഞ്ഞ 45 അംഗ ടീമാണുണ്ടാക്കിയിരിക്കുന്നത്.
തിരിച്ചറിയൽ കാർഡ് വിതരണം
ആലപ്പുഴ: 2018 നവംബർ മാസം പത്തിനു നടക്കുന്ന 66-ാമത് നെഹ്രുട്രോഫി ജലോത്സവ മത്സര വളളംകളിക്കു മുന്നോടിയായി ചുണ്ടൻവളളങ്ങളിലെ തുഴച്ചിൽക്കാർക്കുള്ള തിരിച്ചറിയൽ കാർഡ് ഏഴിന് രാവിലെ 11മുതൽ ആലപ്പുഴ ബോട്ട് ജെട്ടിക്ക് എതിർവശത്തുളള മിനി സിവിൽസ്റ്റേഷൻ അനക്സിലെ രണ്ടാം നിലയിലുളള ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ നിന്നും വിതരണം ചെയ്യും.
പകൽ വീട്ടിലെ മുതിർന്ന പൗരന്മാർക്ക് വള്ളംകളി കാണുവാൻ അവസരം
10:17 PM Nov 05, 2018 | Deepika.com