ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളി നവമ ശതാബ്ദി സമാപന ആഘോഷങ്ങള്‍ക്ക് തുടക്കമായി

10:17 PM Nov 05, 2018 | Deepika.com
ച​ങ്ങ​നാ​ശേ​രി: സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യു​ടെ ന​വ​മ ശ​താ​ബ്ദി സ​മാ​പ​ന ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ടു​ള്ള പ​താ​ക ഉ​യ​ര്‍ത്ത​ല്‍ ക​ര്‍മം ക​ത്തീ​ഡ്ര​ല്‍ മൈ​താ​നി​യി​ല്‍ (ചാ​ള്‍സ് ലെ​വീ​ഞ്ഞ് ന​ഗ​ര്‍) വി​കാ​രി ഫാ. ​കു​ര്യ​ന്‍ പു​ത്ത​ന്‍പു​ര നി​ര്‍വ​ഹി​ച്ചു.
കൈ​ക്കാ​ര​ന്‍ കെ.​എ​സ് ആ​ന്‍റ​ണി ക​രി​മ​റ്റം, ന​വ​മ​ശ​താ​ബ്ദി ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ ജോ​ബി തൂ​മ്പു​ങ്ക​ല്‍, കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി ബാ​ബു ക​ളീ​ക്ക​ല്‍, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി മാ​ത്യൂ​സ് ക​ണ്ട​ങ്ക​രി, സൈ​ബി അ​ക്ക​ര, സോ​ണി ക​രി​മ​റ്റം, ജി​ജി പേ​ര​ക​ശേ​രി, ബി​ന്നി ക​ല്ലു​ക​ളം, ജോ​സി ക​ല്ലു​ക​ളം, ലാ​ലി​ച്ച​ന്‍ മു​ക്കാ​ട​ന്‍, സ​ന്തോ​ഷ് മു​ണ്ടാ​റ മു​ണ്ട​യ്ക്ക​ല്‍, ടോ​മി​ച്ച​ന്‍ അ​യ്യ​രു​കു​ള​ങ്ങ​ര തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. ഇ​ന്ന് ന​വ​മ​ശ​താ​ബ്ദി മെ​ഗാ​ഫാ​മി​ലി ക്വി​സ് ഫൈ​ന​ല്‍ മ​ത്സ​ര​വും വ്യാ​ഴാ​ഴ്ച നി​ല​യ്ക്ക​ലി​ല്‍ നി​ന്ന് വി​ളം​ബ​ര റാ​ലി​യും ന​ട​ക്കും. 10ന് ​ഇ​ട​വ​ക നേ​തൃ​സ​മ്മേ​ള​ന​വും മ​ത​സൗ​ഹാ​ര്‍ദ സ​മ്മേ​ള​ന​വും ന​ട​ക്കും. ന​വ​മ​ശ​താ​ബ്ദി സ​മാ​പ​ന ദി​ന​മാ​യ 11ന് ​വി​ശ്വാ​സ പ്ര​ഘോ​ഷ​ണ​റാ​ലി​യും ശ​താ​ബ്ദി സ​മാ​പ​ന മ​ഹാ​സ​മ്മേ​ള​ന​വും ന​ട​ക്കും.