ആലപ്പുഴ: മാന്നാർ മഹാത്മാ ജലോത്സവം 11ന് നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉച്ചകഴിഞ്ഞ് രണ്ടിന് പന്പാനദിയിലെ കരുവേലി കടവുമുതൽ കുര്യത്ത് കടവുവരെയാണ് ജലോത്സവം നടക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ ജലഘോഷയാത്ര ഉദ്ഘാടനം നിർവഹിക്കും. സജി ചെറിയാൻ എംഎൽഎ പതാക ഉയർത്തും. ആന്റോ ആന്റണി എംപി അഭിവാദ്യം സ്വീകരിക്കും. കൊടിക്കുന്നിൽ സുരേഷ് എംപി ഫ്ളാഗ് ഓഫ് ചെയ്യും.
വിജയികൾക്കുള്ള സമ്മാനങ്ങൾ കേന്ദ്രമന്ത്രി ഉപേന്ദ്രസ്വാഹ സമ്മാനിക്കും. വെപ്പുവള്ളങ്ങളുടെ സമ്മാനദാനം വൈസ് അഡ്മിറൽ കെ.കെ. ചൗള നിർവഹിക്കും. ഒന്‍പതു ചുണ്ടനുകളും ആറ് വെപ്പുവള്ളങ്ങളും മൂന്ന് ഇരുട്ടുകുത്തി വള്ളങ്ങളുമടക്കം 40തിൽ പരം കളിവള്ളങ്ങളാണ് ജലമേളയിൽ മാറ്റുരയ്ക്കുന്നത്.
ജലോത്സവത്തോടനുബന്ധിച്ച് നാവികസേനയുടെ വ്യോമാഭ്യാസവും നടക്കും. എട്ടുവരെയാണ് രജിസ്ട്രേഷൻ. ഒന്‍പതിന് വൈകുന്നേരം അഞ്ചിന് ട്രാക്ക്, ആൻഡ് ഹീറ്റ്സ് നറുക്കെടുപ്പ് നടക്കും. പത്രസമ്മേളനത്തിൽ ജലോത്സവ സമിതി ജനറൽ കണ്‍വീനർ എൻ. ഷൈലാജ്, മോൻ തുണ്ടിയിൽ എന്നിവർ പരിപാടികൾ വിശദീകരിക്കും.
മാന്നാർ മഹാത്മാ ജലോത്സവം 11ന്
10:17 PM Nov 05, 2018 | Deepika.com