ഫുട്ബോൾ ടൂർണമെന്റ്
10:17 PM Nov 05, 2018 | Deepika.com
ആലപ്പുഴ: സിബിഎസ്്ഇ ആലപ്പുഴ സഹോദയ ഫുട്ബോൾ ടൂർണമെന്റ് നാളെ മുതൽ 10 വരെ തുന്പോളി മാതാ സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കും. ജില്ലയിലെ എല്ലാ സിബിഎസ്്ഇ സ്കൂളുകളും പങ്കെടുക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം ജനറൽ സെക്രട്ടറി ഇന്ദുദത്ത് നിർവഹിക്കും. സമ്മേളനത്തിൽ മുൻ സംസ്ഥാന ഫുട്ബോൾ താരമായ റെമിജി ഓസ്കറിനെ ആദരിക്കും. സ്കൂൾ മാനേജർ ഫാ. വർഗീസ് മാളിയേക്കൽ പതാക ഉയർത്തുന്നതോടെ മത്സരങ്ങൾക്കു തുടക്കമാകുമെന്ന് പ്രസിഡന്റ് രാജൻ ജോസഫ് അറിയിച്ചു. ഫൈനൽ മത്സരം 10ന് നടക്കും.