പു​ന്ന​പ്ര വി​യാ​നി പ​ള്ളി​യി​ൽ ക്രി​സ്തു​രാ​ജ മ​ഹോ​ത്സ​വ​ത്തി​നു നാ​ളെ കൊ​ടി​യേ​റും

10:17 PM Nov 05, 2018 | Deepika.com
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര വി​യാ​നി പ​ള്ളി​യി​ൽ ക്രി​സ്തു​രാ​ജ മ​ഹോ​ത്സ​വ​ത്തി​നു നാ​ളെ കൊ​ടി​യേ​റും. വൈ​കു​ന്നേ​രം 6.30നു ​ആ​ല​പ്പു​ഴ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ റ​വ. ഡോ. ​ജ​യിം​സ് ആ​നാ​പ​റ​ന്പി​ലി​നു സ്വീ​ക​ര​ണം.
തു​ട​ർ​ന്നു പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്ക് ബി​ഷ​പ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
പ​ത്തി​നു രാ​വി​ലെ പ​ത്തി​ന് ഇ​ട​വ​ക​യി​ലെ വ​യോ​ധി​ക​ർ, വി​ധ​വ​ക​ൾ, ഏ​ക​സ്ഥ​ർ എ​ന്നി​വ​രു​ടെ സം​ഗ​മം.
കെ​സി​വൈ​എം, ജീ​സ​സ് യൂ​ത്ത്, വി​യാ​നി യൂ​ത്ത് സം​ഘ​ട​ന​ക​ളും പ​ള്ളി​ക്ക​മ്മി​റ്റി​യും നേ​തൃ​ത്വം ന​ൽ​കും. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. രാ​ത്രി എ​ട്ടി​ന് സ്നേ​ഹ​സ്പ​ർ​ശം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്യ​ത്തി​ൽ ക്രി​സ്തു​രാ​ജ ജ്യോ​തി തെ​ളി​യി​ക്ക​ൽ.
ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ. തോ​മ​സ് ത​റ​യി​ൽ ഭ​ദ്ര​ദീ​പം തെ​ളി​ച്ച് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പ്ര​ധാ​ന​തി​രു​നാ​ൾ ദി​ന​മാ​യ 11നു ​ഉ​ച്ച​ക​ഴി​ഞ്ഞു
3.15നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​യി​ൽ ആ​ല​പ്പു​ഴ രൂ​പ​ത ബി​ഷ​പ് റ​വ. ഡോ. ​സ്റ്റീ​ഫ​ൻ അ​ത്തി​പ്പൊ​ഴി​യി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ഫാ. ​ജോ​ണ്‍​സ​ണ്‍ പു​ത്ത​ൻ​വീ​ട്ടി​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ന​ട​ക്കും.