എ​സി റോ​ഡി​ൽ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം

10:17 PM Nov 05, 2018 | Deepika.com
ആ​ല​പ്പു​ഴ: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി (എ​സി) റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. റോ​ഡി​ന്‍റെ നി​ർ​മാ​ണ ക​രാ​റു​ണ്ടാ​യി​രു​ന്ന കെഎ​സ്ടി​പി​ക്കു പ​ക​രം പു​തി​യ ക​ന്പ​നി​യാ​ണ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. 24 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 9.9 കോ​ടി​യാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്. പ​ള്ളാ​ത്തു​രു​ത്തി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കും.

റോ​ഡ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ എ​സി റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വു​മു​ണ്ട്. നി​ർ​മാ​ണം ന​ട​ക്കു​ന്ന ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ളെ നി​യ​ന്ത്രി​ച്ച് മ​റു​ഭാ​ഗ​ത്തു​കൂ​ടി ക​ട​ത്തി​വി​ടും.

മൂ​ന്നു​മാ​സം കൊ​ണ്ട് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പ​ള്ളാ​ത്തു​രു​ത്തി​യി​ൽ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി റോ​ഡ് ഉ​യ​ർ​ത്തു​ന്ന ജോ​ലി​യാ​ണ് ആ​ദ്യം ന​ട​ക്കു​ന്ന​ത്. എ​സി റോ​ഡി​ലെ ഏ​ഴു സ്ഥ​ല​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി റോ​ഡ് ഉ​യ​ർ​ത്തും. ബാ​ക്കി ഭാ​ഗ​ങ്ങ​ളി​ൽ നി​ല​വി​ലെ റോ​ഡ് പൊ​ളി​ച്ച് ബി​എം​ബി​സി പ്ര​കാ​രം ടാ​ർ ചെ​യ്യും.