യു​വാ​വി​നെ സ്നേ​ഹ മ​ന്ദി​ര​ത്തി​ൽ എ​ത്തി​ച്ചു

10:11 PM Nov 05, 2018 | Deepika.com
ചെ​റു​തോ​ണി : ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ചേ​ല​ച്ചു​വ​ട്, ക​ട്ടിം​ഗ് ബ​സ് സ്റ്റോ​പ്പ് പ​രി​സ​ര​ങ്ങ​ളി​ൽ അ​ല​ഞ്ഞു തി​രി​യു​ന്ന​താ​യി കാ​ണ​പ്പെ​ട്ട യു​വാ​വി​നെ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ട​മു​ഖം സ്നേ​ഹ​മ​ന്ദി​ര​ത്തി​ൽ എ​ത്തി​ച്ചു. 23 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വാ​വി​നെ ക​ഞ്ഞി​ക്കു​ഴി എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ട​മു​ഖം സ്നേ​ഹ​മ​ന്ദി​ര​ത്തി​ലെ​ത്തി​ച്ച​ത്. ആ​ന്ധ്ര സ്വ​ദേ​ശി​യാ​ണെ​ന്നും ത​ന്‍റെ പേ​ര് നാ​ദം എ​ന്നാ​ണെ​ന്നും ​യു​വാ​വ് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും പ​ര​സ്പ​ര​ബ​ന്ധ​മി​ല്ലാ​തെ​യാ​ണ് സം​സാ​രി​ക്കു​ന്ന​ത്. കൈ​വ​ശം തി​രി​ച്ച​റി​യ​ൽ കാ​ർ​ഡോ, മ​റ്റു രേ​ഖ​ക​ളോ ഒ​ന്നും ത​ന്നെ​യി​ല്ല. പോ​ലീ​സി​ന്‍റെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടേ​യും അ​ഭ്യ​ർ​ഥ​ന​പ്ര​കാ​ര​മാ​ണ് സ്നേ​ഹ​മ​ന്ദി​രം അ​ധി​കൃ​ത​ർ ​യു​വാ​വി​നെ ഏ​റ്റെ​ടു​ത്ത​ത്. യു​വാ​വി​നെ​പ​റ്റി അ​റി​യാ​വു​ന്ന​വ​ർ 9447463933, 9495510460 എ​ന്ന ന​ന്പ​റുകളിൽ ബ​ന്ധ​പ്പെ​ട​ണം.