സൗ​ര​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചു

10:11 PM Nov 05, 2018 | Deepika.com
അ​ടി​മാ​ലി: പ​ഞ്ചാ​യ​ത്ത് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് സൗ​ര തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചു. കൊ​ച്ചി- ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ വാ​ള​റ മു​ത​ൽ കൂ​ന്പ​ൻ​പാ​റ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച​ത്. അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ൽ അ​ടി​മാ​ലി- കു​മ​ളി ദേ​ശീ​യ​പാ​ത​യി​ലെ പ​ഞ്ചാ​യ​ത്ത​തി​ർ​ത്തി​യി​ലും സ്ഥാ​പി​ക്കും. കു​മ​ളി ദേ​ശീ​യ​പാ​ത​യി​ൽ അ​ടി​മാ​ലി മു​ത​ൽ 200 ഏ​ക്ക​ർ​വ​രെ തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യി​വ​രു​ന്നു. 25 ല​ക്ഷം രൂ​പ മു​ട​ക്കി​ൽ 42 വ​ഴി​വി​ള​ക്കു​ക​ളാ​ണ് കൊ​ച്ചി- ധ​നു​ഷ്കോ​ടി പാ​ത​യി​ൽ സ്ഥാ​പി​ക്കു​ന്ന​ത്. ഒ​രു​വി​ള​ക്കി​ന് 58,000 രൂ​പ​യാ​ണ് ചെലവ്. മും​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സി​എ​ൽ​എ​ഫ് ക​ന്പ​നി​യാ​ണ് ഇ​വ സ്ഥാ​പി​ക്കു​ന്ന​ത്. അ​ഞ്ചു​വ​ർ​ഷ​ത്തെ ഗാ​ര​ന്‍റി​യു​ണ്ട്. രാ​ത്രി മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ധ​ത്തി​ൽ ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​ന​മാ​ണ്. ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും പ്ര​വ​ർ​ത്തി​ക്കാ​തെ കി​ട​ക്കു​ക​യു​മാ​ണ്. പു​തി​യ വ​ഴി​വി​ള​ക്കു​ക​ൾ സി​സി​എം​എ​സ് (സെ​ൻ​ട്ര​ൽ ക​ണ്‍​ട്രോ​ൾ മെ​യ്ന്‍റ​യി​ൻ സി​സ്റ്റം) വ​ഴി നി​യ​ന്ത്രി​ക്കാ​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ ശ​രി​യാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്ന​താ​യും ഇ​വ ഉ​ട​ൻ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​മെ​ന്നും ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു.