കരിന്പൻ: സമഗ്ര ശിക്ഷാ അഭിയാൻ അറക്കുളം ബിആർസിയുടെ കീഴിൽ മണിപ്പാറ എംജിഎൽസി സ്കൂളിൽ ആരംഭിച്ച പ്രാദേശിക പ്രതിഭാ കേന്ദ്രത്തിന്റെ ഉദ്ഘാടനം കേരളപിറവി ദിനത്തിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തംഗം ബാബു ജോർജ് പാലക്കിൽ നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് ബാബു കുഴിമറ്റത്തിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ലിസി ജോസഫ്, ജോസ് പാലത്തിങ്കൽ, ജോസ് താളനാനി, ജലജാമണി എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്ക് ചിത്രരചനാ മത്സരവും നടത്തി.
പ്രതിഭാകേന്ദ്രം ആരംഭിച്ചു
10:09 PM Nov 05, 2018 | Deepika.com