ഇടുക്കി: ശിശുദിനാഘോഷത്തോടനുബന്ധിച്ചുള്ള കുട്ടികളുടെ കലാമത്സരങ്ങൾ വാഴത്തോപ്പ് എച്ച്ആർസി ഹാളിൽ നാളെ നടക്കും. ഉപജില്ലാതല മത്സരങ്ങളിലെ ഒന്നാം സ്ഥാന വിജയികൾക്കാണ് ജില്ലാതല മത്സരം.
ചെറുതോണി പ്രദേശത്തെ അങ്കണവാടി, ക്രഷ്, നഴ്സറി കുട്ടികൾക്ക് മാത്രമായി ആക്ഷൻ സോംഗ്, പുഞ്ചിരി, ചാച്ചാനെഹ്റു മത്സരങ്ങളുമുണ്ടാകും. എൽപി, യുപി, എച്ച്എസ് വിഭാഗം കുട്ടികൾക്ക് മലയാളം പ്രസംഗം, ലളിതഗാനം എന്നീ വ്യക്തിഗത ഇനങ്ങളും ദേശഭക്തിഗാനം, നാടൻപാട്ട് മത്സരം എന്നീ ഗ്രൂപ്പിനങ്ങളുമുണ്ടാകും.
രാവിലെ ഒൻപതിന് രജിസ്ട്രേഷൻ ആരംഭിക്കും. മലയാളം പ്രസംഗ മത്സര വിജയികളിൽ നിന്നാണ് റാലി നയിക്കുന്ന കുട്ടികളുടെ പ്രധാന മന്ത്രിയെയും പൊതുസമ്മേളന പ്രസംഗകരെയും തെരഞ്ഞെടുക്കുന്നത്.
ശിശുദിനാഘോഷ മത്സരം
10:09 PM Nov 05, 2018 | Deepika.com