ഡോ​ക്ട​ർ എ​ത്തി​യി​ല്ല; പ്ര​തി​ഷേ​ധ​വു​മാ​യി ആശുപത്രി ഗേറ്റിനു മുന്നിൽ രോ​ഗി

10:09 PM Nov 05, 2018 | Deepika.com
രാ​ജാ​ക്കാ​ട്: ഡോ​ക്ട​റെ​ത്താ​ത്ത​തി​നാ​ൽ ആ​ശു​പ​ത്രി​യു​ടെ ഗേ​റ്റ​ട​ച്ച്് രോ​ഗി പ്ര​തി​ഷേ​ധി​ച്ചു. രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​യും ആ​ശു​പ​ത്രി​യി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​നു​മാ​യ സി.​കെ. വി​ജ​യ​നാ​ണ് ഒ​റ്റ​യാ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. പ്ര​തി​ഷേ​ധ​ത്തി​ന് രോ​ഗി​ക​ളും പി​ന്തു​ണ​യു​മാ​യി എ​ത്തി​പ്പോ​ൾ രാ​ജാ​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കു​ക​യാ​യി​രു​ന്നു. നാ​ലു ഡോ​ക്ട​ർ​മാ​രു​ള്ള ആ​ശു​പ​ത്രി​യി​ൽ രാ​വി​ലെ പ​ത്തു​ക​ഴി​ഞ്ഞി​ട്ടും ഒ​രു ഡോ​ക്ട​ർ​പോ​ലും എ​ത്തി​യി​രു​ന്നി​ല്ല. നൂ​റി​ല​ധി​കം വ​രു​ന്ന രോ​ഗി​ക​ളാ​ണ് രാ​വി​ലെ മു​ത​ൽ ചി​കി​ത്സ തേ​ടി ഇ​വി​ടെ കാ​ത്തു​നി​ന്ന​ത്. നി​ല​വി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലാ​ണ് ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.