മുട്ടം: പൊതുജനാരോഗ്യം ആയുർവേദത്തിലൂടെ എന്ന സന്ദേശം മുൻനിർത്തിയുള്ള മൂന്നാമത് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം മുട്ടത്ത് നടത്തി.
പി.ജെ. ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.ജോയ്സ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ കെ.ജീവൻ ബാബു മുഖ്യാതിഥിയായിരുന്നു.
ഇടുക്കി ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ആയുഷ്ഗ്രാം പദ്ധതി, മുട്ടം പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
മുട്ടം പഞ്ചായത്തിന്റെ പദ്ധതിയായ മുക്തി ലഹരി വിമോചന ക്ലിനിക്കിന്റെ ഉദ്ഘാടനം പി.ജെ.ജോസഫ് എംഎൽഎ നിർവഹിച്ചു.
ആയുർവേദ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ പൊതുജന കുട്ടായ്മ, സ്കൂളുകൾ, കോളജുകൾ, ക്ലബുകൾ എന്നിവരുടെ സഹകരണത്തോടെ ജില്ലയിൽ രണ്ടുമാസക്കാലം നടത്തുന്ന നമ്മുടെ ആഹാരം നമ്മുടെ ആരോഗ്യം എന്ന ബോധവത്ക്കരണ ക്ലാസ് ജില്ലാ കളക്ടർ കെ.ജീവൻ ബാബു ഉദ്ഘാടനം ചെയ്തു.
പരിപാടിയോടനുബന്ധിച്ച് മുട്ടം ടൗണിൽ ആയുർവേദ ദിനാഘോഷ സന്ദേശ വിളംബര ജാഥയും നടത്തി. ഹോർത്തൂസ് മലബാറിക്കസ് ഡോക്യുമെന്ററി പ്രദർശനം, സൗജന്യ ആയുർവേദ മെഡിക്കൽ ക്യാന്പ്, നേത്രപരിശോധനാ ക്യാന്പ്, ഹെർബൽ വാഗണ് എക്സിബിഷൻ, ഒൗഷധതൈ വിതരണം, പൊതുജനാരോഗ്യബോധവത്കരണ ക്ലാസുകൾ, ജനനി പരിചരണ കിറ്റ് വിതരണം എന്നിവയും സംഘടിപ്പിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. റോബർട്ട് രാജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ്, മുട്ടം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ , പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ.മോഹനൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോ: എം.എസ്.നൗഷാദ് , ആയുഷ്ഗ്രാം ഇടുക്കി നോഡൽ ഓഫീസർ ഡോ.റോസ്ലിൻ ജോസ് ,ഏലിയാമ്മ ജോണ്, കെ.ആർ.ബിജു, ടോമി ജോർജ്്, പി .എസ് .രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു .
ദേശീയ ആയുർവേദ ദിനാചരണം ഉദ്ഘാടനം ചെയ്തു
10:07 PM Nov 05, 2018 | Deepika.com