വണ്ണപ്പുറം: ടൗണിലും പരിസര പ്രദേശങ്ങളിലും മോഷണം വ്യാപകമാകുന്നു.
ഒരാഴ്ച മുന്പ് ടൗണിൽ പുതുതായി ആരംഭിച്ച മൊബൈൽ കടയിൽ മോഷണം നടന്നു. കടയുടെ ഗ്രിൽതകർത്ത് മേൽക്കൂരയും സീലിംഗും പൊളിച്ചാണ് അകത്തുകടന്നത്.15,000 ത്തോളം രൂപയുടെ സാധനങ്ങളാണ് മോഷണം പോയത്. ഇതിനുപുറമെ ഏതാനും നാൾ മുന്പ് വർക്ക്ഷോപ്പ് ഉടമയുടെ സ്കൂട്ടറും മോഷണം പോയിരുന്നു. പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് സ്കൂട്ടർ മറ്റൊരിടത്തുനിന്ന് പിന്നീട് ലഭിച്ചു.
ബൈക്ക് മോഷണവും റബർ ഷീറ്റ് മോഷണവും ഇവിടെ പതിവാണ്. പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വണ്ണപ്പുറത്ത് മോഷണം വ്യാപകമാകുന്നു
10:07 PM Nov 05, 2018 | Deepika.com