കി​ഴ​പ​റ​യാ​ർ പ​ള്ളി​യി​ൽ തി​രു​നാ​ൾ

09:59 PM Nov 05, 2018 | Deepika.com
കി​ഴ​പ​റ​യാ​ർ: കി​ഴ​പ​റ​യാ​ർ പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗ്രി​ഗോ​റിയോ​സി​ന്‍റെ തി​രു​നാ​ൾ 16 മു​ത​ൽ 19 വ​രെ ആ​ഘോ​ഷി​ക്കും. തി​രു​നാ​ളി​നൊ​രു​ക്ക​മാ​യു​ള്ള നൊ​വേ​ന നാ​ളെ മു​ത​ൽ ആ​രം​ഭി​ക്കും. നാ​ളെ മു​ത​ൽ 15 വ​രെ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 6.30 നു ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, നൊ​വേ​ന. 11 നു ​രാ​വി​ലെ 6.45 നും 9.30 ​നും വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, നൊ​വേ​ന.
16 നു ​വൈ​കു​ന്നേ​രം 4.30 നു ​കൊ​ടി​യേ​റ്റ്. 4.45 നു ​വി​ശു​ദ്ധ കു​ർ​ബാ​ന (മ​ല​ങ്ക​ര റീ​ത്തി​ൽ) - ഫാ. ​മാ​ർ​ട്ടി​ൻ മാ​ന്നാ​ത്ത് ക​പ്പൂ​ച്ചി​ൻ. 6.30 നു ​വാ​ഹ​ന വെ​ഞ്ച​രി​പ്പ്, 6.45 ന് ​സ്നേ​ഹ​വി​രു​ന്ന്, ഏ​ഴി​ന് ഇ​ട​വ​ക​ദി​നം - ക​ലാ​സ​ന്ധ്യ. 17 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ. വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​സ് കോ​യി​ക്ക​ൽ എ​സ്ഡി​ബി. 6.30 നു ​മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണം. തി​രു​നാ​ൾ സ​ന്ദേ​ശം - ഫാ. ​ജോ​സ് കോ​യി​ക്ക​ൽ. 18 നു ​രാ​വി​ലെ 6.45 നു ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ എ​സ്ഡി​ബി. 9.45 നു ​തി​രു​നാ​ൾ റാ​സ, സ​ന്ദേ​ശം - ഫാ. ​കു​ര്യാ​ക്കോ​സ് മൂ​ഞ്ഞേ​ലി എം​സി​ബി​എ​സ്. 12 നു ​പ്ര​ദ​ക്ഷി​ണം. വൈ​കു​ന്നേ​രം ഏ​ഴി​നു നാ​ട​കം - സ​്നേ​ഹ​മേ​ഘ​ത്തു​ണ്ട്. 19 നു ​രാ​വി​ലെ 6.30 നു ​വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.

ദേ​ശീ​യ ആ​യു​ർ​വേ​ദ ദി​നാ​ച​ര​ണം

മ​ര​ങ്ങാ​ട്ടു​പി​ള്ളി: മ​ര​ങ്ങാ​ട്ടു​പി​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഗ​വ. ആ​യു​ർ​വേ​ദ ഡി​സ്പ​ൻ​സ​റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ല്ലി​ക്ക​ൽ അ​ങ്ക​ണ​വാ​ടി​യി​ൽ ദേ​ശീ​യ ആ​യു​ർ​വേ​ദ ദി​നാ​ച​ര​ണം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സ​മ്മ സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് മെം​ബ​ർ നി​ർ​മ​ല ദി​വാ​ക​ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​യുർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പ്രീ​തി ജി. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും പ്ര​തി​രോ​ധ​മ​രു​ന്ന് വി​ത​ര​ണ​വും ന​ട​ത്തി.