സി​വി​ൽ സ​ർ​വീ​സ് കോ​ച്ചിം​ഗ് ഉ​ദ്ഘാ​ട​നം ഇ​ന്ന്

09:59 PM Nov 05, 2018 | Deepika.com
പാ​ലാ: ദ​ളി​ത് ക​ത്തോ​ലി​ക്ക മ​ഹാ​ജ​ന​സ​ഭ പാ​ലാ രൂ​പ​താ​ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൈ​ൻ​ഡ്സ് കോ​ച്ചിം​ഗ് അ​ക്കാ​ഡ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​ത​യി​ലെ ദ​ളി​ത് ക​ത്തോ​ലി​ക്ക കു​ട്ടി​ക​ൾ​ക്കു ന​ൽ​കു​ന്ന സി​വി​ൽ സ​ർ​വീ​സ് കോ​ച്ചിം​ഗ് ക്ലാ​സി​ന്‍റെ (ഫ്യൂ​ച്ച​ർ സ്റ്റാ​ർ​സ്) ഉ​ദ്ഘാ​ട​ന​വും മാ​താ​പി​താ​ക്ക​ൾ​ക്കു വേ​ണ്ടി​യു​ള്ള സെ​മി​നാ​റും ഇ​ന്ന് പാ​ലാ സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ൽ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 നു ​മാ​താ​പി​താ​ക്ക​ളു​ടെ സെ​മി​നാ​റി​ൽ മൈ​ൻ​ഡ്സ് കോ​ച്ചിം​ഗ് അ​ക്കാ​ഡ​മി ഡ​യ​റ​ക്ട​ർ ജോ​ർ​ജ് ക​രു​ണ​യ്ക്ക​ൽ, എ​സ്ഡി​വി​എ​സ് എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ പ്ര​ഫ. സാ​ബു ഡി. ​മാ​ത്യു എ​ന്നി​വ​ർ ക്ലാ​സ് ന​യിക്കും.
ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ഡി​സി​എം​എ​സ് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് വ​ട​ക്കേ​ക്കു​റ്റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സി​വി​ൽ സ​ർ​വീ​സ് കോ​ച്ചിം​ഗി​ന്‍റെ ഉ​ദ്ഘാ​ട​നം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​ർ​വ​ഹി​ക്കും. പി​എ​സ്‌​സി മെം​ബ​ർ പ്ര​ഫ. ലോ​പ്പ​സ് മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. രൂ​പ​ത കോ​ർ​പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​ബെ​ർ​ക്കു​മാ​ൻ​സ് കു​ന്നും​പു​റം, പാ​ലാ സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സോ​യി മാ​ത്യു, സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ഡ​മി പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​സ​ഫ് വെ​ട്ടി​ക്ക​ൽ, മൈ​ൻ​ഡ്സ് അ​ക്കാ​ഡ​മി ഡ​യ​റ​ക്ട​ർ ജോ​ർ​ജ് ക​രു​ണ​യ്ക്ക​ൽ, ഡി​സി​എം​എ​സ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജസ്റ്റി​ൻ മാ​ത്യു, സം​സ്ഥാ​ന-​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ലി​ൻ ജോ​സ​ഫ്, രൂ​പ​ത സെ​ക്ര​ട്ട​റി ജോ​ണി പ​ര​മ​ല, ഓ​ർ​ഗ​നൈ​സ​ർ പി.​ഒ. പീ​റ്റ​ർ, സി​വി​ൽ സ​ർ​വീ​സ് കോ​ച്ചിം​ഗ് സം​ഘാ​ട​ക​സ​മി​തി ക​ൺ​വീ​ന​ർ ജോ​യി മാ​ത്യു, രൂ​പ​ത ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ജി സാ​ല​സ്, സം​ഘാ​ട​ക​സ​മി​തി ക​ൺ​വീ​ന​ർ ബി​ന്ദു ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ മൂ​ന്നു വ​രെ കു​ട്ടി​ക​ൾ​ക്ക് കോ​ച്ചിം​ഗ് ക്ലാ​സും ഉ​ണ്ടാ​യി​രി​ക്കും.
ട്രെ​യി​നിം​ഗ് സം​ഘാ​ട​ക​സ​മി​തി ക​ൺ​വീ​ന​ർ സന്ദീപ്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യ ദി​നേ​ശ് മു​യ​റ്റി​ൽ, ഗീ​ത​മ്മ ജോ​യി, ബീ​ന ബി​നോ, റാ​ണി പോ​ൾ, കെ.​സി. മോ​ളി, ബി​ജി ജോ​സ​ഫ് ഏ​റ​ത്ത് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും.