ഭാ​ഷ​യും ഭാ​ഷാ​ധ്യാ​പ​ക​രും നാ​ടി​ന്‍റെ സ​ന്പ​ത്ത്: ഡോ. ​സി​റി​യ​ക് തോ​മ​സ്

09:57 PM Nov 05, 2018 | Deepika.com
മ​ര​ങ്ങാ​ട്ടു​പി​ള്ളി: മാ​തൃ​ഭാ​ഷ​യും ഭാ​ഷാ​ധ്യാ​പ​ക​രും നാ​ടി​ന്‍റെ സ​ന്പ​ത്താ​ണെ​ന്നും ഒ​രു സ​മൂ​ഹ​ത്തെ നി​യ​ന്ത്രി​ക്കു​വാ​ൻ ഭാ​ഷാ​ധ്യാ​പ​ക​ർ​ക്കാ​ണു സാ​ധി​ക്കു​ക​യെ​ന്നും എം​ജി സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സി​റി​യ​ക് തോ​മ​സ് പ​റ​ഞ്ഞു. അ​ധ്യാ​പ​ക​ർ ത​ന്നെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മു​ന്പി​ലെ ഏ​റ്റ​വും ന​ല്ല പാ​ഠ​പു​സ്ത​ക​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ല​യാ​ള​ഭാ​ഷാ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ര​ങ്ങാ​ട്ടു​പി​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മ​ല​യാ​ള അ​ധ്യാ​പ​ക​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സ​മ്മ സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് വ​ഞ്ചി​പ്പു​ര​യ്ക്ക​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം നി​ർ​മ​ല ദി​വാ​ക​ര​ൻ, കെ.​കെ. അ​ല​ക്സ്, മാ​ർ​ട്ടി​ൻ പ​ന്നി​ക്കോ​ട്ട്, ഹെ​ഡ്മി​സ്ട്ര​സ് ആ​നി​യ​മ്മ മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി കൊ​ല്ലി​ത്ത​ടം, സ​ന്തോ​ഷ് കു​മാ​ർ കു​റി​ച്ചി​ത്താ​നം, സി​സ്റ്റ​ർ സാ​ലി ജേ​ക്ക​ബ്, ഷി​നു പി. ​തോ​മ​സ്, ടി.​വി. ജോ​ബി, തോ​മ​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.