കുറവിലങ്ങാട്: കുറവിലങ്ങാട് ഉപജില്ലാ കലോത്സവം കുര്യനാട് സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ഏഴ്, എട്ട് തീയതികളിൽ നടക്കും.
എട്ടു വേദികളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഹയർ സെക്കൻഡറി സ്കൂൾ, ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചാവറ പബ്ലിക് സ്കൂൾ, പാവയ്ക്കൽ ഗവ. സ്കൂൾ എന്നിവിടങ്ങളിലായാണ് വേദികൾ ഒരുക്കിയിട്ടുള്ളത്. പ്രിൻസിപ്പൽ ഫാ. സാജൻ ജോസഫ് സിഎംഐ, എഇഒ ഇ.എസ്. ശ്രീലത, ഫാ. സി.എം. വർക്കി, വി.ആർ. ഗീതാംബിക, ഫാ. ജോസ് ഐക്കരപ്പറന്പിൽ, അന്നമ്മ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികളാണ് ക്രമീകരണങ്ങൾ പൂർത്തീകരിച്ചിട്ടുള്ളത്. നാളെ രാവിലെ ഒന്പതിന് മോൻസ് ജോസഫ് എംഎൽഎ കലോത്സവം ഉദ്ഘാടനം ചെയ്യും.
കുറവിലങ്ങാട് ഉപജില്ലാ കലോത്സവം നാളെ മുതൽ കുര്യനാട്ട്
09:57 PM Nov 05, 2018 | Deepika.com