പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ സാ​യം​പ്ര​ഭ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ഇ​ന്ന്

09:57 PM Nov 05, 2018 | Deepika.com
പാ​ലാ: പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ സം​സ്ഥാ​ന സാ​മൂ​ഹ്യ നീ​തി​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കു​വേ​ണ്ടി ന​ട​പ്പി​ലാ​ക്കു​ന്ന സാ​യം​പ്ര​ഭ​യു​ടെ യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്നു. സി​വി​ൽ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ന​ഗ​ര​സ​ഭ ഓ​പ്പ​ൺ സ്റ്റേ​ജി​ൽ ഇ​ന്നു രാ​വി​ലെ 10.30 നു ​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കെ.​എം. മാണി എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
ഉ​റ്റ​വ​രു​ടെ ജീ​വി​ത​ത്തി​ര​ക്കി​നി​ട​യി​ൽ ഒ​റ്റ​പ്പെ​ട്ടു പോ​കു​ന്ന വ​യോ​ജ​ന​ങ്ങ​ൾ​ക്കു ക​രു​ത​ലും ആ​ശ്വാ​സ​വുമേ​കു​ക​യു​മാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ മ​ക്ക​ൾ ജോ​ലി​ക്കും കൊ​ച്ചു​മ​ക്ക​ൾ സ്കൂ​ളു​ക​ളി​ലും പോ​യി​ക്ക​ഴി​ഞ്ഞാ​ൽ ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ് വീ​ടു​ക​ളി​ൽ പ​ല​പ്പോ​ഴും വ​യോ​ജ​ന​ങ്ങ​ൾ ക​ഴി​യു​ന്ന​ത്. ഇ​തി​ൽ​നി​ന്നു​മു​ള്ള മോ​ച​ന​മാ​ണ് സാ​യം​പ്ര​ഭ പ​ദ്ധ​തി​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
എ​ല്ലാ ദി​വ​സ​വും വ​യോ​ജ​ന​ങ്ങ​ൾ​ക്ക് സി​വി​ൽ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ന​ഗ​ര​സ​ഭ ഓ​പ്പ​ൺ സ്റ്റേ​ജി​ൽ ഒ​ത്തു​ചേ​രു​ന്ന​തി​ന് എ​ല്ലാ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യി ചെ​യ​ർ​പേ​ഴ്സ​ൺ പ്ര​ഫ. സെ​ലി​ൻ റോ​യി അ​റി​യി​ച്ചു.