ട​യ​ർ, സ്‌​പെ​യ​ര്‍​പാ​ര്‍​ട്‌​സ് ക്ഷാ​മം: പാ​ലാ​യി​ൽ കെ​എ​സ്ആ​ർ​ടി​സി സ​ര്‍​വീ​സു​ക​ള്‍ മു​ട​ങ്ങി

09:57 PM Nov 05, 2018 | Deepika.com
പാ​ലാ: കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ മി​ക​ച്ച ഡി​പ്പോ​ക​ളി​ലൊ​ന്നാ​യ പാ​ലാ ഡി​പ്പോ​യി​ൽ ട​യ​ർ, സ്‌​പെ​യ​ര്‍​പാ​ര്‍​ട്‌​സ് ക്ഷാ​മം മൂ​ലം നി​ര​വ​ധി സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി. 91 സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന പാ​ലാ ഡി​പ്പോ​യി​ല്‍ ഇ​ന്ന​ലെ മാ​ത്രം മു​ട​ങ്ങി​യ​ത് 27 സ​ര്‍​വീ​സു​ക​ളാ​ണ്.
മി​ക​ച്ച ക​ള​ക്‌​ഷ​ന്‍ ല​ഭി​ച്ചി​രു​ന്ന സ​ര്‍​വീ​സു​ക​ളാ​ണ് മു​ട​ങ്ങി​യ​ത്. ഇ​തി​ല്‍ മു​ഖ്യ​മാ​യ​ത് അ​ടു​ത്ത​കാ​ല​ത്തു തു​ട​ങ്ങി​യ പാ​ലാ-​മു​ണ്ട​ക്ക​യം ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സാ​യി​രു​ന്നു. പാ​ലാ ഡി​പ്പോ​യി​ല്‍ നി​ന്നും അ​ഞ്ച് സ​ര്‍​വീ​സ് ഉ​ണ്ടാ​യി​രു​ന്ന ഈ ​റൂ​ട്ടി​ലെ ബ​സു​ക​ളി​ല്‍ ഒ​ന്ന് മാ​ത്ര​മാ​ണ് ഇന്നലെ സ​ർ​വീ​സ് ന​ട​ത്തി​യ​ത്. കൂ​ടു​ത​ല്‍ യാ​ത്ര​ക്കാ​ര്‍ ഉ​ള്ള പാ​ലാ-​വൈ​ക്കം, പാ​ലാ-​അ​യ​ര്‍​ക്കു​ന്നം- കോ​ട്ട​യം സ​ര്‍​വീ​സു​ക​ളാ​ണ് മു​ട​ങ്ങി​യ​വ​യി​ല്‍ ഏ​റെ​യും. മു​ന്‍​പും ഡീ​സ​ൽ, ട​യ​ര്‍ ക്ഷാ​മം മൂ​ലം പ​ല ദി​വ​സ​ങ്ങ​ളി​ലും ഇ​തേ രീ​തി​യി​ല്‍ സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദു​ചെ​യ്തി​രു​ന്നു.
മി​ക​ച്ച ക​ള​ക്‌​ഷ​ന്‍ ല​ഭി​ച്ചി​രു​ന്ന സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി​യ​ത് സ്വ​കാ​ര്യ ബ​സ് ലോ​ബി​യെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന് ആ​ക്ഷേ​പ​മുണ്ട്.