ഗ്രാ​മീ​ണ്‍ ഇ ​സേ​വാ കേ​ന്ദ്രം

09:57 PM Nov 05, 2018 | Deepika.com
മു​രി​ക്കും​വ​യ​ല്‍: വി​വ​ര സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ പ​ട്ടി​ക​വ​ര്‍​ഗ ഗ്രാ​മ​ങ്ങ​ളു​ടെ സ​മ​ഗ്ര വി​ക​സ​നം എ​ന്ന ദൗ​ത്യ​വു​മാ​യി ശ്രീ ​ശ​ബ​രീ​ശ കോ​ള​ജും ഐ​ക്യ മ​ല​അ​ര​യ മ​ഹാ​സ​ഭ​യും ആ​രം​ഭി​ക്കു​ന്ന ഗ്രാ​മീ​ണ്‍ ഇ ​സേ​വാ കേ​ന്ദ്രം ഇ​ന്ന് രാ​വി​ലെ 10ന് ​മു​രി​ക്കും​വ​യ​ല്‍ ജം​ഗ്ഷ​നി​ല്‍ സ​ഭാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. സ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​ആ​ര്‍. ദി​ലീ​പ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സി. രാ​ജു ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ. ​രാ​ജേ​ഷ് സ്വി​ച്ച് ഓ​ണ്‍ ക​ര്‍​മ്മ​വും നി​ര്‍​വ​ഹി​ക്കും. ശ്രീ ​ശ​ബ​രീ​ശ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ പ്ര​ഫ. എം.​എ​സ്. വി​ശ്വം​ഭ​ര​ന്‍, വാ​ര്‍​ഡ് മെം​ബ​ര്‍ ബി. ​ജ​യ​ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ളും പ​ഠ​ന സാ​മ​ഗ്രി​ക​ളും മി​ത​മാ​യ നി​ര​ക്കി​ല്‍ ഇ ​സേ​വാ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നു ല​ഭ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം ട്രൈ​ബ​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ പ്ര​ത്യ​ക്ഷ വി​പ​ണ​ന​ത്തി​നു​ള്ള സം​വി​ധാ​ന​വും കേ​ന്ദ്ര​ത്തി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും 500 ഇ ​സേ​വാ കേ​ന്ദ്ര​ങ്ങ​ള്‍ പ​ട്ടി​ക വ​ര്‍​ഗ ഗ്രാ​മ​ങ്ങ​ളി​ല്‍ ആ​രം​ഭി​ക്കു​മെ​ന്നും സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.