പൊൻകുന്നം: വിശ്വാസം സംരക്ഷിക്കാൻ, വർഗീയതയെ ചെറുക്കാൻ എന്ന മുദ്രാവകൃമുയർത്തി 11ന് പാലായിൽ എത്തിചേരുന്ന തിരുവഞ്ചൂർ രാധാകൃഷണന് നായിക്കുന്ന ജനകീയ മാർച്ചിൽ ചിറക്കടവ് മണ്ഡലത്തിൽ നിന്നും 100 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാൻ കോൺഗ്രസ് മണ്ഡലം പ്രവർത്തക യോഗം തീരുമാനിച്ചു. തോമസ് പുളിക്കന്റെ അധ്യക്ഷതയിൽ ഡിസിസി സെക്രട്ടറി സിബി ചേനപ്പാടി ഉദ്ഘാടനം ചെയ്തു. ബാബുജോസഫ്, പി.എൻ. ദാമോദരൻപിള്ള, ബാബുരാജ്, സനോജ് പനക്കൽ, സിജി രാജൻ, ഷിജോ കൊട്ടാരം, അഭിലാഷ്ചന്ദ്രൻ, സേവ്യര്‍ മൂലകുന്ന്, എബിൻ പയസ്, ടി.പി. രവിന്ദ്രൻപിള്ള, പി.ജെ. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
പൊങ്കാല മഹോത്സവം
കാഞ്ഞിരപ്പള്ളി: ശ്രീമധുര മീനാക്ഷി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവവും മഹാപ്രസാദമൂട്ടും ഇന്നു നടക്കും. രാവിലെ ആറിന് അഷ്ടദ്രവ്യ ഗണപതിഹോമം, വിശേഷാൽ പൂജകളും വഴിപാടും, 9.30ന് പൊങ്കാല അടുപ്പിലേക്ക് ദീപം പകർത്തൽ, 11.30ന് പൊങ്കാല നിവേദ്യം, ഉച്ചയ്ക്ക് 12.30ന് മഹാപ്രസാദമൂട്ട്, 6.30ന് വിശേഷാൽ ദീപാരാധന എന്നിവ നടക്കും.
നൂറു പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ തീരുമാനം
09:57 PM Nov 05, 2018 | Deepika.com